ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന മത്സരങ്ങളുടെ സമ്മാനദാനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി വി ശ്രീനിജിൻ എം.എൽ.എ. നിർവഹിച്ചു. പരിപാടിയിൽ പിണവൂർകുടി ഉന്നതിയിലെ 70 ന് മുകളിൽ പ്രായമുള്ളവർക്ക് ഓണക്കോടി വിതരണം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ യോഗത്തിൽ ആദരിച്ചു. മികച്ച കർഷകർക്കുള്ള പുരസ്കാരവും യോഗത്തിൽ വിതരണം ചെയ്തു. തനത് കലാരൂപങ്ങളുടെ അകമ്പടിയോടെ വർണ്ണാഭമായ ഘോഷയാത്രയും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. പിണവൂർകുടി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു.
advertisement
കോതമംഗലം ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് മനോജ് നാരായണൻ ഓണ സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ലിജോ ജോസഫ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മിനി മനോഹരൻ, വാർഡ് മെമ്പർ ബിനേഷ് നാരായണൻ, ഡി.ടി.പി.സി. എക്സിക്യൂട്ടീവ് അംഗം ടി കെ ഷെബീബ്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എസ്. ശിവപ്രസാദ്, പി.ടി.എ. പ്രസിഡൻ്റ് ബിജു പനംകുഴിയിൽ, ഊര് മൂപ്പൻ കെ.കെ. ശ്രീധരൻ, ഊര് മൂപ്പത്തി ശോഭന മോഹനൻ, കബനി സൊസൈറ്റി പ്രസിഡൻ്റ് എം ആർ രാജേഷ്, എ.ഡി.എസ്. സെക്രട്ടറി ശാലിമ അനീഷ്, കാണിക്കാരൻ കണ്ണൻ മണി, സി.ഡി.എസ്. മെമ്പർ ആനന്ദവല്ലി ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.