കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ എസ്.എൻ. ജംഗ്‌ഷനിലേയ്ക്കുള്ള ട്രെയിൻ സർവീസ് രണ്ട് മാസത്തിനുള്ളില്‍ ആരംഭിക്കാനുള്ള രീതിയിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. ഈ മാസം അവസാനം സര്‍വീസ് ട്രയല്‍ തുടങ്ങിയേക്കും. സ്പീഡ് ട്രയല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. റെയില്‍വേ സേഫ്റ്റി കമ്മീഷറുടെ പരിശോധന മെയ് മാസം നടക്കും. വടക്കേകോട്ട, എസ്.എന്‍ ജംഗ്ഷന്‍ സ്റ്റേഷനുകളിലെ ഫയര്‍ ഇന്‍സ്‌പെക്ഷനും ഈ മാസം അവസാനം നടത്താനാണ്
തീരുമാനം.
1.8 കിലോമീറ്റര്‍ നീളമുള്ളതാണ് പേട്ട മുതല്‍ എസ്.എന്‍. ജംഗ്ഷന്‍വരെയുള്ള പാത. ആദ്യഘട്ട നിര്‍മാണം നടത്തിയിരുന്നത് DMRC ആയിരുന്നു. 2020 ഏപ്രില്‍ 21നാണ് ഈ പാത നിര്‍മാണം ആരംഭിച്ചത്. കോവിഡും തുടര്‍ന്നുള്ള ലോക്ഡൗണും ഉണ്ടായെങ്കിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുതന്നെ സമയബന്ധിതമായി KMRL നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു. 453 കോടിരൂപയാണ് മൊത്തം നിര്‍മ്മാണചിലവ്.
advertisement
മെട്രോ പാത എസ്.എന്‍. ജംഗ്ഷന്‍ വരെ എത്തുന്നതോടെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം 22 ല്‍ നിന്ന് 24 ആകും. എസ്.എന്‍. ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള പാതയുടെയും സ്റ്റേഷന്റെയും നിര്‍മ്മാണം പുരോഗമിക്കുകയാണ്. ആവശ്യമായ സ്ഥലത്തിന്റെ 85 ശതമാനവും ഏറ്റെടുത്തു. ഏറ്റെടുത്ത സ്ഥലത്തിന്റെ 50 ശതമാനം സ്ഥലത്തും നിര്‍മ്മാണം പുരോഗമിക്കുകയാണ്. സ്റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ പൈലിംഗിന്റെ 68 ശതമാനവും ട്രാക്ക് നിര്‍മാണത്തിനാവശ്യമായ പൈലിംഗിന്റെ 30 ശതമാനവും പൂര്‍ത്തിയായി.
മെട്രോയുടെ എംജി റോഡ്-മേനക വിപുലീകരണത്തെക്കുറിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആവർത്തിച്ച് ചർച്ചകൾ വന്നെങ്കിലും KMRL ഇതുവരെയും ഒരു തീരുമാനമെടുത്തിട്ടില്ല. ഗോശ്രീ ദ്വീപ് നിവാസികൾ, പശ്ചിമ കൊച്ചിയിൽ നിന്നുള്ള യാത്രക്കാർ, അഭിഭാഷകർ, ഹൈക്കോടതി സന്ദർശിക്കുന്ന വ്യവഹാരക്കാർ, എറണാകുളം മാർക്കറ്റ്, ബ്രോഡ്‌വേ, മേനക എന്നിവിടങ്ങളിൽ ദിവസവും എത്തുന്ന സന്ദർശകർ, ബാനർജി റോഡിലെയും പാർക്ക് അവന്യൂ റോഡിലെയും കോളേജുകളിലെ വിദ്യാർത്ഥികൾ എന്നിവരെ ഇത് ആകർഷിക്കാൻ സാധ്യതയുണ്ട്.
Kochi Metro's service to Tripunithura SN junction may commence before June 17 2022, managing director Loknath Behra informed. Construction of the railway line and station from Petta to SN junction is in the final stages. The trial run will begin this month. The inspection by the Railway Safety Commissioner is scheduled to take place in May 2022