TRENDING:

ഇനി ആറ് മിനിട്ട് ഇടവിട്ട് കൊച്ചി മെട്രോ ട്രെയിന്‍ സർവീസ്

Last Updated:

രാവിലെ 9 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ 7വരെയുമാണ് ആറ് മിനിട്ട് ഇടവിട്ട് മെട്രോ ട്രെയിന്‍ സർവീസ് നടത്തുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിങ്കളാഴ്ച മുതല്‍ ആറ് മിനിട്ട് ഇടവിട്ട് കൊച്ചി മെട്രോ ട്രെയിന്‍ സർവീസ് ആരംഭിക്കാൻ തീരുമാനം. തിരക്കുള്ള സമയങ്ങളിലാണ് പുതിയ മാറ്റം.
advertisement

രാവിലെ ഒൻപത് മുതല്‍ 10 വരെയും വൈകിട്ട് നാലു മുതല്‍ ഏഴ് വരെയുമാണ് ആറ് മിനിട്ട് ഇടവിട്ട് സർവീസ് നടത്തുന്നത്. നിലവിൽ ഏഴ് മിനിട്ട് ഇടവിട്ടാണ് മെട്രോ ട്രെയിന്‍ സർവീസ്.

മഹാരാജാസ് മുതല്‍ തൈക്കൂടം വരെ സര്‍വീസ് നീട്ടിയതോടെ ദിവസേന 60000 യാത്രക്കാരാണ് മെട്രോയെ ആശ്രയിക്കുന്നുന്നത്. ശനിയും ഞായറും ഇത് 65000 ആകും. മഴപെയ്ത് വെള്ളക്കെട്ടുണ്ടായ ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം 75000 ആയി  ഉയര്‍ന്നിരുന്നു.  നിലവിലെ സാഹചര്യത്തിൽ ആറ് മിനിട്ടിനിടെ സർവീസ് നടത്തണമെങ്കിൽ ഇപ്പോഴുള്ള 13 ട്രെയിനുകളുടെ എണ്ണം 15 ആയി ഉയര്‍ത്തേണ്ടി വരും.

advertisement

Also Read ആലുവയിൽ നിന്ന് തൈക്കൂടം എത്താൻ 44 മിനിട്ട് മാത്രം

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇനി ആറ് മിനിട്ട് ഇടവിട്ട് കൊച്ചി മെട്രോ ട്രെയിന്‍ സർവീസ്