കൊച്ചി മെട്രോയിൽ ഇനി ആലുവയിൽ നിന്ന് തൈക്കൂടം എത്താൻ ഇനി 44 മിനിട്ട് മാത്രം. നേരത്തെ ഇത് 53 മിനിട്ടായിരുന്നു. മഹാരാജാസ് മുതൽ തൈക്കൂട്ടം വരെയുള്ള യാത്രയുടെ വേഗത വർദ്ധിപ്പിക്കുന്നതിലൂടെയാണ് യാത്രാ സമയത്തിൽ 9 മിനിട്ട് ലാഭിക്കുന്നത്. പുതുതായി കമ്മീഷൻ ചെയ്ത ഈ ഭാഗത്ത് ഇപ്പോൾ മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ യാത്രചെയ്യുന്ന മെട്രോ നാളെ മുതൽ പരമാവധി വേഗതയായ 80 കിലോമീറ്റർ വേഗത്തിലാകും യാത്ര ചെയ്യുക.