TRENDING:

നാടകം ജീവിതമാക്കിയ കലാകാരൻ; മോഹൻ കൃഷ്ണന് കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം

Last Updated:

അഭിനയത്തിലും സംവിധാനത്തിലും തൻ്റേതായ മുദ്ര പതിപ്പിച്ച അദ്ദേഹം അമച്വർ നാടകവേദിയിലും തെരുവ് നാടകങ്ങളിലും നടത്തിയ സജീവ ഇടപെടലുകൾക്കുള്ള അംഗീകാരമാണിത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം മോഹൻ കൃഷ്ണന്. നാടകമാണ് ജീവിതവും ലോകവും എന്ന് വിശ്വസിക്കുന്ന കലാകാരനായ അങ്കമാലി മങ്ങാട്ടുകര ചെമ്പകശ്ശേരി വീട്ടിൽ മോഹൻ കൃഷ്ണൻ. സ്കൂൾ നാടകവേദിയിൽ നിന്നാണ് തുടക്കം. 1980 മുതൽ തുടരുന്ന നാടക പ്രവർത്തനം ഇപ്പോഴും വളരെ സജീവമായി കൊണ്ടുപോകുന്നു. 1980-90 കാലയളവിൽ മലയാള അമെച്ചർ നാടകവേദിയിലെ മാറ്റത്തിനൊപ്പം തൻ്റെതായ പങ്കുവഹിച്ച് ഗ്രാമങ്ങൾ തോറും നാടകങ്ങൾ അവതരിപ്പിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ സംസ്ഥാനതലത്തിൽ നടന്ന പല പ്രമുഖ അമെച്ചർ നാടക മത്സരങ്ങളിലും നല്ല നടൻ, നല്ല സംവിധായകൻ എന്നീ പുരസ്ക്കാരങ്ങൾ നേടി.
കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരത്തിന് മോഹൻ കൃഷ്ണൻ അർഹനായി.
കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരത്തിന് മോഹൻ കൃഷ്ണൻ അർഹനായി.
advertisement

രണ്ടു വർഷക്കാലം പി.എ.എം. ഹനീഫിൻ്റെ നേതൃത്വത്തിൽ കൊരട്ടി, കാടുകുറ്റിയിൽ നടന്ന എം.എസ്. നമ്പൂതിരി നാടക ശില്പശാലയിൽ പരിശീലകനായി പങ്കെടുത്തിട്ടുണ്ട്. ജോസ് ചിറമ്മൽ സംവിധാനം ചെയ്ത ഗോദോയെ കാത്ത് എന്ന നാടകം നിരവധി വേദികളിൽ അവതരിപ്പിക്കുകയും നല്ല നടനുള്ള പുരസ്കാരം നേടുകയും ചെയ്തു. ജോസ് ചിറമ്മൽ സംവിധാനം ചെയ്ത സൂര്യവേട്ട ഉൾപ്പെടെ നിരവധി നാടകങ്ങളിൽ അഭിനയിക്കുകയും പിന്നരങ്ങിൽ പ്രവർത്തിക്കുകയും ചെയ്തു. നരിപ്പറ്റ രാജു സംവിധാനം ചെയ്ത വിവിധ നാടകങ്ങളിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിട്ടുണ്ട്. കൂടാതെ നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ചിലപ്പതികാരം, പൂതപ്പാട്ട്, ചാവറ അച്ചൻ്റെ ജീവചരിത്രം തുടങ്ങിയവ നൃത്ത സംഗീത നാടക രൂപത്തിൽ അരങ്ങിൽ കൊണ്ടുവന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തെരുവ് നാടകങ്ങളിലും സജീവമായി പങ്കെടുത്തു. സ്കൂളുകളിലും ഗ്രാമപ്രദേശങ്ങളിലെ കൂട്ടായ്മകളിലും നാടക കളരികൾ സംഘടിപ്പിച്ചു. കോവിഡ് കാലത്ത് വീടുതന്നെ അരങ്ങാക്കികൊണ്ട് മരിയോ ഫ്രറ്റിയുടെ പാബ്ലൊനെരൂദ എന്ന നാടകം, മോഹൻ തൻ്റെ ജീവിതപങ്കാളിയും മക്കളുമായി ചേർന്ന് ഡിജിറ്റലായി ഒരുക്കി ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അന്ന് രൂപം കൊടുത്ത ഹോം തിയേറ്റർ റിയാലിറ്റീസ് എന്ന സംഘം ജീവിതപങ്കാളിയും മക്കളും ശിഷ്യഗണങ്ങളുമായി ചേർന്ന് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴും മുഴുവൻ സമയവും നാടക പ്രവർത്തകനാണ് 61 കാരനായ മോഹൻ കൃഷ്ണൻ.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
നാടകം ജീവിതമാക്കിയ കലാകാരൻ; മോഹൻ കൃഷ്ണന് കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം
Open in App
Home
Video
Impact Shorts
Web Stories