2020-25 കാലയളവിൽ 81,91,37,862 രൂപയുടെ പ്രവർത്തനങ്ങളാണ് മുളവുകാട് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയത്. ലൈഫ് ഭവന പദ്ധതി പ്രകാരം 95 ഭവന രഹിതർക്കാണ് സുരക്ഷിത ഭവനം ഒരുക്കിയത്. ഭൂരഹിതർക്ക് ഭൂമി വാങ്ങി നൽകുന്നതിനായി 3,97,60000 രൂപയും ചെലവഴിച്ചു. അതിദാരിദ്ര്യ നിർമാർജന പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 14 കുടുംബങ്ങൾക്ക് എല്ലാ മാസവും ഭക്ഷണ കിറ്റും മരുന്നുകളും നൽകി. മാലിന്യ മുക്തം നവകേരളം കാമ്പയിനിൻ്റെ ഭാഗമായി മാലിന്യ നിർമാർജനത്തിന് 60,65,157 രൂപയുടെ പദ്ധതികളാണ് പഞ്ചായത്തിൽ നടപ്പിലാക്കിയത്. ചടങ്ങിൽ പഞ്ചായത്ത് മെമ്പർ കെ.എ. വിനോദ് അധ്യക്ഷനായി, മെമ്പർ കെ.ബി. വിജീഷ്, വികസന സദസ്സ് റിസോഴ്സ് പേഴ്സൺ സി.കെ. മോഹനൻ, അസിസ്റ്റൻ്റ് സെക്രട്ടറി എസ് സാബു രാജ്, സിഡിഎസ് ചെയർപേഴ്സൺ ഷീജ അർജുനൻ എന്നിവർ പങ്കെടുത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
October 18, 2025 12:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
വികസന മുന്നേറ്റങ്ങൾ അടയാളപ്പെടുത്തി കൊച്ചി മുളവുകാട് ഗ്രാമപഞ്ചായത്ത് ശ്രദ്ധേയമായി