പുത്തൻ കൃഷി രീതികളും ആധുനിക സാങ്കേതിക വിദ്യകളും കുട്ടികൾക്ക് മനസ്സിലാക്കാനും മണ്ണിനേയും കൃഷിയെയും കൂടുതൽ അറിയുവാനും കഴിയുന്നു. പുതിയ ചിന്തകളുടെയും ആശയങ്ങളുടെയും കുത്തൊഴുക്ക് ജൻ സി (Gen Z) കുട്ടികളിലുണ്ടെന്നും കാർഷിക മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കുന്നതിന് ഇവർക്ക് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നെൽ കെ ജി മികച്ച ചുവട് വെപ്പാണെന്നും ഭാവിയിലേക്കുള്ള കരുതൽ കൂടിയാണെന്നും പെരുമ്പാവൂരിലെ കുട്ടികൾ മികച്ച മാതൃകയാണെന്നും കുട്ടികളെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ എൽദോസ് പി കുന്നപ്പിള്ളിൽ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത പ്രഭാഷണം നടത്തി. ത്രിതല പഞ്ചായത്ത് പ്രസിഡൻ്റുമാരും അംഗങ്ങളും കൂടാതെ എൻ പി ആൻ്റണി പവിഴം, ജില്ലാ കൃഷി ഓഫീസർ ഇന്ദു പി നായർ, കൃഷി അസി. ഡയറക്ടർ സിബി വി ജി, കൃഷി ഓഫീസർമാർ തുടങ്ങിയവരും സംസാരിച്ചു. കരനെൽ കൃഷി വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സ്കൂളുകൾക്ക് യഥാക്രമം 25000/ 15,000/ 10000 രൂപ വീതം സമ്മാനം നൽകി. ഏറ്റവും മികച്ച രീതിയിൽ നെൽ കെജിയിലെ എല്ലാ പദ്ധതികളും ഏറ്റെടുത്ത 10 സ്കൂളുകൾക്ക് ലാപ്ടോപ്പ് / കമ്പ്യൂട്ടർ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തി സമ്മാനമായി നൽകി. പദ്ധതി വൻ വിജയമാക്കി തീർക്കുവാൻ പരിശ്രമിച്ച 50 സ്കൂളുകൾക്ക് 5 ലക്ഷം രൂപയുടെ (ഒരു സ്കൂളിന് ഏകദേശം 7000 രൂപയുടെ) പുസ്തകങ്ങൾ സമ്മാനിച്ചു. ഏറ്റവും മികച്ച നെൽ കൃഷി ചെയ്ത നൂറ് കുട്ടി കർഷകർക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകി. കര നെൽ കൃഷി ചെയ്തിട്ടുള്ള സ്കൂളുകൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ കറ്റയായും നെല്ലായും കൊണ്ടുവന്ന് പ്രദർശിപ്പിച്ചു.
advertisement