ഇതിൽ 40 ശതമാനവും പ്രദേശ വാസികളാണ് എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ മികച്ച കണക്ടിവിറ്റി യാഥാർത്ഥ്യമാകുന്നതിലൂടെ കൂടുതൽ ചെറുപ്പക്കാർക്ക് കൂടി തൊഴിൽ ലഭിക്കും. വ്യവസായ വകുപ്പിൻ്റെ പുതിയ ചട്ട ഭേദഗതിയിലൂടെ വീടിൻ്റെ 50 ശതമാനം ഭാഗത്ത് സംരംഭം നടത്താനാകും. ഒഴിഞ്ഞു കിടക്കുന്ന വീടാണെങ്കിൽ, 100 ശതമാനവും ഉപയോഗിക്കാനാകും. ഇത് വഴി ഓരോ വീട്ടിലേക്കും തൊഴിൽ എത്തിക്കാൻ സാധിക്കും. ഇതിന് വേണ്ട നൈപുണ്യ വികസനത്തിന് സർക്കാർ പിന്തുണ നൽകുമെന്നും മന്ത്രി അറിയിച്ചു.
advertisement
ചടങ്ങിൽ അവിഗ്ന വെയർ ഹൗസിങ് പ്രൊജക്ടിൻ്റെ ശിലാസ്ഥാപനവും മന്ത്രി പി രാജീവ് നിർവഹിച്ചു. ലോജിസ്റ്റിക്സ് പാർക്കിൽ നടന്ന ചടങ്ങിൽ അവിഗ്ന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എസ് രാജശേഖരൻ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. റോജി എം ജോൺ എം.എൽ.എ., പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്.വി. ജയദേവൻ, വാർഡ് അംഗം രാജമ്മ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ്, അവിഗ്ന ഗ്രൂപ്പ് ഡയറക്ടർ ആർ നവീൻ മണിമാരൻ, ബിനയ് ഝാ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുബോധ് മിശ്ര തുടങ്ങിയവർ പങ്കെടുത്തു.
