രണ്ട് ജില്ലകളെയും രണ്ട് നിയോജക മണ്ഡലങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം കുമ്പളങ്ങി, പെരുമ്പടപ്പ് റോഡുകളെ ദേശീയപാത 66-മായി യോജിപ്പിക്കും. ആരോഗ്യ, വിദ്യാഭ്യാസ മേഖലക്കൊപ്പം ടൂറിസം മേഖലക്കും പദ്ധതി ഏറെ ഗുണകരമാകും. പാലത്തിൻ്റെ നിർമ്മാണ പുരോഗതി പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് സമയബന്ധിതമായി നേരിട്ട് പരിശോധിക്കും. എറണാകുളം ജില്ലയിലെ കുമ്പളങ്ങി പഞ്ചായത്തിനേയും ആലപ്പുഴ ജില്ലയിലെ അരൂർ പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിച്ച് വേമ്പനാട് കായലിന് കുറുകെയാണ് കുമ്പളങ്ങി കെൽട്രോൺ ഫെറി പാലം നിർമ്മിക്കുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതിയിൽ എട്ട് സ്‌പാനുൾപ്പെടെ 290.60 മീറ്റർ നീളത്തിലുള്ള പാലവും ഇരുവശങ്ങളിലുമായി 250 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡുമാണുള്ളത്. 44.20 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
advertisement
കേരള റോഡ് ഫണ്ട് ബോർഡിനാണ് പദ്ധതിയുടെ നിർവ്വഹണ ചുമതല. ചടങ്ങിൽ കെ ജെ മാക്സി എം.എൽ.എ. അധ്യക്ഷനായി. സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്, ദലീമ എം.എൽ.എ., പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബേബി തമ്പി, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സൂസൻ ജോസഫ്, എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം ദീപു കുഞ്ഞുകുട്ടി, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം സാബു തോമസ്, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് അംഗം ജോസി സേവ്യർ, പഴങ്ങാട് സെൻ്റ് ജോർജ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പുത്തൻപുരക്കൽ, കേരള റോഡ്സ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിബു കൃഷ്ണരാജ്, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എം. ശിൽപ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.