TRENDING:

15കാരനെ ISൽ ചേരാൻ‌ പ്രേരിപ്പിച്ചെന്ന കേസിൽ NIA അന്വേഷണം ; കനകമല കേസ് പ്രതികള്‍ നിരീക്ഷണത്തിൽ

Last Updated:

കുട്ടിയുടെ മൊഴിയുടെ പശ്ചാത്തലത്തിൽ കനകമല കേസിലെ മുഴുവൻ പ്രതികളും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. പ്രതി പട്ടികയിൽ ഉൾപ്പെട്ട 15 കാരന്റെ അമ്മയും രണ്ടാനച്ഛനും നാടുവിട്ടതായാണ് സംശയം

advertisement
തിരുവനന്തപുരം: പതിനഞ്ചുകാരനെ ഇസ്ലാമിക് സ്റ്റേറ്റ്സിൽ (ISIS) ചേരാൻ പ്രേരിപ്പിച്ചുവെന്ന പരാതിയിൽ വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത യുഎപിഎ കേസിൽ‌ ദേശീയ അന്വേഷണ ഏജൻസി (NIA) അന്വേഷണം തുടങ്ങി. എൻ‌ഐഎയുടെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. 2021 നവംബർ ഒന്നിനും 2025 ജൂലൈ 31 നും ഇടയിലുള്ള സംഭവങ്ങൾക്ക് 2025 നവംബർ 14 നാണ് കേസ് എടുത്തത്. ഭീകര സംഘടനയായ ഐഎസ്ഐഎസിൽ ചേരാൻ പതിനഞ്ചുകാരനെ പ്രേരിപ്പിച്ചതിനാണ് മാതാവിനും രണ്ടാനച്ഛനുമെതിരെ യുഎപിഎ ചുമത്തി കേസെടുത്തത്. സംഭവത്തിൽ എൻഐഎയും കേന്ദ്ര ഇന്റലിജൻസുമാണ് സമാന്തര അന്വേഷണം ആരംഭിച്ചത്.
എൻഐഎ
എൻഐഎ
advertisement

‌അതേസമയം, 15 വയസുകാരനെ ഐഎസ്എൽ ചേരാൻ പ്രേരിപ്പിച്ച രണ്ടാനച്ഛൻ അൻസാർ കനകമല കേസിലെ പ്രതി സിദ്ദിഖിന്റെ സഹോദരനാണെന്നാണ് വിവരം. കുട്ടിയുടെ മൊഴിയുടെ പശ്ചാത്തലത്തിൽ കനകമല കേസിലെ മുഴുവൻ പ്രതികളും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. പ്രതി പട്ടികയിൽ ഉൾപ്പെട്ട 15 കാരന്റെ അമ്മയും രണ്ടാനച്ഛനും നാടുവിട്ടതായാണ് സംശയം.

സംഭവം ഇങ്ങനെ

യുവതിയും ഭർത്താവും കുട്ടിയും 2021 മുതൽ യു കെയിൽ താമസിച്ചു വരികയായിരുന്നു. തിരുവനന്തപുരം വെമ്പായത്ത് താമസിക്കുന്ന നെടുമങ്ങാട് സ്വദേശിനിയായ ക്രിസ്ത്യൻ യുവതി പത്തനംതിട്ട പന്തളം സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചതിനു ശേഷം മതപരിവർത്തനം നടത്തിയിരുന്നു. ഇവരുടെ മകനാണ് പതിനഞ്ചുകാരൻ.

advertisement

പിന്നീട് ഇവരുടെ സുഹൃത്തായ വെമ്പായം സ്വദേശിയായ അൻസാർ ഈ കുടുംബവുമായി അടുപ്പം സ്ഥാപിച്ചു. യുകെയിൽ വച്ച് ഇയാൾ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ കാട്ടി കുട്ടിയെ ഐഎസ്ഐഎസിലേക്ക് സ്വാധീനിക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം. തീവ്രമത നിഷ്ഠകൾ പാലിക്കാനുള്ള ഇയാളുടെ പ്രവർത്തിയിൽ തന്റെ പിതാവ് അനിഷ്ടം പ്രകടിപ്പിച്ചതായും ഇതോടെ അമ്മ തന്റെ പിതാവുമായി അകന്നു എന്നും കുട്ടി പറയുന്നു. ഇപ്പോൾ മാതാപിതാക്കൾ ഇരുവരും വേർപിരിഞ്ഞാണ് കഴിയുന്നത്.

തിരികെ യുവതിയും സുഹൃത്തും നാട്ടിലെത്തി കുട്ടിയെ ആറ്റിങ്ങൽ സ്റ്റേഷൻ പരിധിയിലുള്ള അനാഥാലയത്തിലാക്കി. എന്നാൽ കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസം കണ്ട അനാഥാലയ അധികൃതർ കുട്ടിയുടെ പിതാവിന്റെ വീട്ടിൽ വിവരമറിയിച്ചു. തുടർന്ന് കുട്ടിയുടെ പിതാവിന്റെ ബന്ധുക്കൾ പൊലീസിനെ സമീപിച്ചതോടെയാണ് കേസ് എടുത്തത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The National Investigation Agency (NIA) has started an investigation into the UAPA case, which was registered by Venjaramoodu police based on a complaint that a 15-year-old boy was incited to join the Islamic State (ISIS). The probe is being conducted by the NIA's Kochi unit. The case was filed on November 14, 2025, covering incidents that reportedly took place between November 1, 2021, and July 31, 2025. The UAPA case was registered against the mother and stepfather for allegedly inciting the 15-year-old to join the terrorist organization ISIS.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
15കാരനെ ISൽ ചേരാൻ‌ പ്രേരിപ്പിച്ചെന്ന കേസിൽ NIA അന്വേഷണം ; കനകമല കേസ് പ്രതികള്‍ നിരീക്ഷണത്തിൽ
Open in App
Home
Video
Impact Shorts
Web Stories