TRENDING:

1.7 ലക്ഷത്തിലധികം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി — എറണാകുളത്ത് പൾസ് പോളിയോ ദിനം വിജയകരം

Last Updated:

ആളുകൾക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും, കുട്ടികൾക്ക് തുള്ളിമരുന്ന് നൽകുന്നതിനായി 64 മൊബൈൽ ടീമുകളെ സജ്ജമാക്കി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പൾസ് പോളിയോ ദിനത്തിൽ മികച്ച നേട്ടം കൈവരിച്ച് എറണാകുളം ജില്ല. ജില്ലയിൽ അഞ്ചു വയസ്സിന് താഴെയുള്ള 1,89,737 കുട്ടികൾക്കാണ് പൾസ്‌ പോളിയോ തുള്ളി മരുന്ന് നൽകാൻ ലക്ഷ്യമിട്ടത്. ഇതിൽ 171983 കുട്ടികൾക്കാണ് തുള്ളി മരുന്ന് നൽകിയത്. ഇതിൽ 5083 ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളും ഉൾപ്പെടുന്നു. 1947 ബൂത്തുകളാണ് ജില്ലയിൽ സജ്ജീകരിച്ചത്. സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, അങ്കണവാടികൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ കൂടാതെ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബോട്ട് ജെട്ടികൾ, മെട്രോ സ്റ്റേഷനുകൾ, എയർപോർട്ട് എന്നിവിടങ്ങളിലായി 51 കേന്ദ്രങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളും പ്രവർത്തിച്ചു.
1947 ബൂത്തുകളാണ് ജില്ലയിൽസജ്ജീകരിച്ചത്.
1947 ബൂത്തുകളാണ് ജില്ലയിൽസജ്ജീകരിച്ചത്.
advertisement

ആളുകൾക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും, കുട്ടികൾക്ക് തുള്ളിമരുന്ന് നൽകുന്നതിനായി 64 മൊബൈൽ ടീമുകളെ സജ്ജമാക്കിയിരുന്നു. ഒക്ടോബർ 12 ന് തുള്ളി മരുന്ന് നൽകാൻ സാധിക്കാത്തവർക്ക് ആരോഗ്യ പ്രവർത്തകർ അടുത്ത രണ്ടു ദിവസങ്ങളിൽ വീടുകളിലെത്തി വാക്‌സിൻ നൽകിയുരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
1.7 ലക്ഷത്തിലധികം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി — എറണാകുളത്ത് പൾസ് പോളിയോ ദിനം വിജയകരം
Open in App
Home
Video
Impact Shorts
Web Stories