മുൻ മുഖ്യമന്ത്രിമാരായ ഇം.എം.എസ്., കെ. കരുണാകരൻ, മന്ത്രി ടി.എം. ജേക്കബ്, മുൻ പിറവം പഞ്ചായത്ത് പ്രസിഡൻ്റ് ഉമാദേവി അന്തർജനം എന്നിവരുടെ പേരിലുള്ള ട്രോഫികളാണ് പിറവത്ത് വിജയികളെ കാത്തിരിക്കുന്നത്. വള്ളംകളിയോട് അനുബന്ധിച്ച് വിവിധ കലാസാംസ്കാരിക പരിപാടികളും അരങ്ങേറി. തിരക്ക് മുന്നിൽകണ്ട് ലൈവ് ടെലികാസ്റ്റിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പൂർണ്ണമായും ഹരിത ചട്ടം പാലിച്ചാണ് വള്ളംകളി മത്സരം നടക്കുന്നത്. അഡ്വ. ഫ്രാൻസിസ് ജോർജ് എം പി, അനൂപ് ജേക്കബ് എം എൽ എ, ജില്ലാ കളക്ടർ ജി പ്രിയങ്ക, സിനിമ താരങ്ങളായ ലാലു അലക്സ്, ജയൻ ചേർത്തല എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
advertisement
പിറവം നഗരസഭ ചെയർപേഴ്സൺ ജൂലി സാബുവിൻ്റെ നേതൃത്വത്തിൽ വള്ളം കളിയുടെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തി. നഗരസഭ ഹാളിൽ നടന്ന അവലോക യോഗത്തിൽ വിനോദ സഞ്ചാരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി ശ്രീകുമാർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ലിജോ ജോസഫ്, സി ബി എൽ ടെക്നിക്കൽ കമ്മിറ്റി അംഗം എസ് എം ഇക്ബാൽ, നഗരസഭ വൈസ് ചെയർമാൻ കെ പി സലിം, സബ് ഇൻസ്‌പെക്ടർ സി ആർ ഹരിദാസ്, ഫയർ ആൻ്റ് റെസ്ക്യൂ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ വി ബി ഗോപൻ, വാർഡ് കൗൺസിലർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.