TRENDING:

എറണാകുളം പൂതംകുറ്റി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ട് നോമ്പ് പെരുന്നാൾ

Last Updated:

അങ്കമാലി മേഖലയില്‍ ദൈവമാതാവിൻ്റെ എട്ട്‌നോമ്പ് പെരുന്നാളിൻ്റെ പ്രഭവ കേന്ദ്രമാണ് പൂതംകുറ്റി പള്ളി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പൂതംകുറ്റി സെൻ്റെ മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിൻ്റെ എട്ട് നോമ്പ് പെരുന്നാളും സെൻ്റ് മേരീസ് കണ്‍വെന്‍ഷനും ആഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ 8 വരെ തീയതികളില്‍ വിപുലമായ പരിപാടികളോടെ നടക്കും. ആഗസ്റ്റ് 31 രാവിലെ കുര്‍ബ്ബാനയ്ക്ക് ശേഷം 10ന് വികാരി ഫാ. ജോസഫ് പള്ളിയ്ക്ക പെരുന്നാളിന് തുടക്കം കുറിച്ച് കൊടികയറ്റം. വൈകീട്ട് 6 ന് സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ശേഷം 7 ന് അഭിവന്ദ്യ ഡോ. എബ്രാഹം മോര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഫാ. വര്‍ഗ്ഗീസ് പുളിമൂട്ടില്‍ പ്രസംഗിക്കും. സെപ്റ്റംബര്‍ 1 ന് രാവിലെ ബസ്സേലിയോസ് പൗലോസ് ദ്വിതിയന്‍ ബാവായുടെ ആണ്ട് ശ്രാദ്ധപെരുന്നാള്‍ നടത്തും. രാവിലെ 8.15 ന് റവ. ഫാ. ഡോണ്‍ പോള്‍ താടിക്കാരന്‍ വി. കുര്‍ബ്ബാനയര്‍പ്പിച്ച് പ്രസംഗിക്കും.
പൂതംകുറ്റി പള്ളി എട്ട് നോമ്പ് പെരുന്നാൾ ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ.
പൂതംകുറ്റി പള്ളി എട്ട് നോമ്പ് പെരുന്നാൾ ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ.
advertisement

അങ്കമാലി മേഖലയില്‍ ദൈവമാതാവിൻ്റെ എട്ട്‌നോമ്പ് പെരുന്നാളിൻ്റെ പ്രഭവ കേന്ദ്രമാണ് പൂതംകുറ്റി പള്ളി. എട്ട് ദിവസം നീണ്ട് നില്‍ക്കുന്ന സെൻ്റ് മേരീസ് കണ്‍വെന്‍ഷന്‍ പ്രസിദ്ധമാണ്. രാത്രി കണ്‍വെന്‍ഷന് ശേഷം സമീപ പ്രദേശങ്ങളിലേക്ക് പ്രത്യേക ബസ് സര്‍വ്വീസുകൾ ക്രമീകരിച്ചിട്ടുണ്ട്. കണ്‍വെന്‍ഷന്‍ പന്തലിൻ്റെ കാല്‍നാട്ട് കര്‍മ്മം വികാരി ഫാ. ജോസഫ് പള്ളിയ്ക്ക നിര്‍വ്വഹിച്ചു. നൂറ് കണക്കിന് ആളുകള്‍ ഓഹരികളെടുത്താണ് ഇക്കുറി പെരുന്നാല്‍ നടത്തുന്നത്. പാച്ചോര്‍ തുലാഭാരം ഇവിടത്തെ ഒരു പ്രത്യേകതയാണ്. വികാരി ഫാ. ജോസഫ് പള്ളിയ്ക്ക കൈക്കാരന്മാരായ കെ.ടി. ഷാജു, എല്‍ദോസ് ഏല്യാസ്, സെക്രട്ടറി ടി.എം. യാക്കോബ്, കണ്‍വീനര്‍ പി.പി. എല്‍ദോ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
എറണാകുളം പൂതംകുറ്റി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ട് നോമ്പ് പെരുന്നാൾ
Open in App
Home
Video
Impact Shorts
Web Stories