ആയിരക്കണക്കിന് വിദ്യാർത്ഥികൾ അപേക്ഷ നൽകുന്ന എം എസ് ഡബ്ല്യൂ അടക്കമുള്ള വിഷയങ്ങളായിരുന്നു തുറവൂർ കേന്ദ്രത്തിൽ നടന്നുകൊണ്ടിരുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ വാടക കെട്ടിടത്തിൽ കേന്ദ്രം നടത്തിയത് അക്കാദമിക മുരടിപ്പിനും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും വഴിവെച്ചു. ഈ സാഹചര്യത്തിലാണ് കേന്ദ്രം പൂട്ടുന്നത്.
അതേസമയം സർവ്വകലാശാല അധികാരികളുടെ പിടിപ്പുക്കേട് കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂട്ടുന്നത് ജനം തിരിച്ചറിഞ്ഞ് പ്രതികരിക്കണമെന്ന് പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുത്ത ക്യാമ്പസ് ചെയർപേഴ്സണും എഐഎസ്എഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവുമായ എ എസ് നിധിൻ പറഞ്ഞു.
advertisement
ചെരുപ്പ് ധരിക്കാതെ കറുത്ത വസ്ത്രം ധരിച്ച് വായും കണ്ണും കറുത്ത തുണികൊണ്ട് കെട്ടി അണിനിരന്ന വിദ്യാർത്ഥികൾ ‘പ്രാദേശിക കേന്ദ്രം തുറവൂർ 1995-2024’ എന്നെഴുതിയ വെട്ടിയിട്ട കറുത്ത ബാനറുമായാണ് ഘോഷയാത്രയിൽ പങ്കെടുത്തത്. കൊല്ലം പന്മന സെന്ററിലെ വിദ്യാർത്ഥികളും സീറ്റുകൾ വെട്ടിചുരുക്കിയതിനെതിരെ പ്ലക്കാർഡുകളുമായാണ് ഘോഷയാത്രയിൽ അണിനിരന്നത്.