TRENDING:

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യൻ പള്ളി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിൽ കോളനി ഭരണത്തിനായി വിവിധ യൂറോപ്യൻ അധിനിവേശശക്തികൾ നടത്തിയ പോരാട്ടങ്ങളുടെ മൂകസാക്ഷി എന്ന നിലയിൽ ചരിത്രപ്രാധാന്യമുള്ള ക്രൈസ്തവ ദേവാലയമാണ് സെൻറ് ഫ്രാൻസിസ് സിഎസ്ഐ ചർച്ച്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഈ യൂറോപ്യൻ പള്ളി പതിനഞ്ചാം നൂറ്റാണ്ടിൽ പോർച്ചുഗീസ് കച്ചവട സംഘത്തിനൊപ്പം വന്ന ഫ്രാൻസിസ്കൻ പാതിരിമാരാണ് നിർമ്മിച്ചത്. വിശുദ്ധ ബർത്തലോമിയോവിനായിരുന്നു ഈ പള്ളി സമർപ്പിച്ചിരുന്നത്. പഴയ കൊച്ചിരാജാവിന്റെ അനുമതിയോടെ പോർച്ചുഗീസുകാർ പണികഴിപ്പിച്ച കോട്ടയുടെ നടുവിലാണ് മരവും മണ്ണും കൊണ്ട് പണികഴിപ്പിച്ച പള്ളി സ്ഥിതി ചെയ്യുന്നത്. 1516-ൽ ഈ പള്ളി പുനർനിർമിക്കുകയും പോർച്ചുഗലിൽ രക്ഷാധികാരിയായ സാന്റോ അന്റോണിയോയ്ക്ക് സമർപ്പിക്കുകയും ചെയ്തു. പിന്നീട് ഇത് സാന്റോ അന്റോണിയോ ചർച്ച് എന്ന് അറിയപ്പെട്ടു.
സെൻറ് ഫ്രാൻസിസ് സിഎസ്ഐ ചർച്ച്.
സെൻറ് ഫ്രാൻസിസ് സിഎസ്ഐ ചർച്ച്.
advertisement

പോർച്ചുഗീസ് പര്യവേഷകനും നാവികനുമായിരുന്ന വാസ്കോ ഡ ഗാമയുടെ ഭൗതികാവശിഷ്ടം ഈ പള്ളിയിലായിരുന്നു അടക്കം ചെയ്തത്. 14 വർഷത്തിനു ശേഷം അത് ലിസ്ബണിലേക്ക് കൊണ്ടുപോയെങ്കിലും, പള്ളിയുടെ അകത്ത് ഇപ്പോഴും വാസ്കോ ഡ ഗാമയുടെ ശവകുടീരം കാണാം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

1662-ൽ ഡച്ചുകാർ കൊച്ചിയിലെത്തുകയും ഇത് നവീകരിക്കുകയും ചെയ്തു. പതിനേഴാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ ഡച്ചുകാരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ പിടിച്ചെടുത്തുവെങ്കിലും ഈ പള്ളി കൈവശം വയ്ക്കാൻ ബ്രിട്ടീഷുകാർ ഡച്ചുകാർക്ക് അനുമതി നൽകുകയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ഡച്ചുകാർ പള്ളി ആംഗ്ലിക്കൻ സഭയ്ക്ക് കൈമാറി. ഇന്ന് ഈ ദേവാലയം സർക്കാരിൻ്റെ കീഴിലുള്ള കൊച്ചിയിലെ ഏറ്റവും ശ്രദ്ധേയമായ സ്മാരകങ്ങളിലൊന്നാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യൻ പള്ളി
Open in App
Home
Video
Impact Shorts
Web Stories