TRENDING:

കാഞ്ഞൂരിലെ യാത്രാക്ലേശത്തിന് പരിഹാരം: 'ടേക്ക് എ ബ്രേക്ക്' പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചു

Last Updated:

17.70 ലക്ഷം രൂപ ചെലവഴിച്ചാണ് ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി ആധുനിക ടോയ്ലറ്റ് കോംപ്ലക്സും, കോഫി ഷോപ്പും നിർമ്മിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാഞ്ഞൂർ പ്രദേശത്തെ അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമാക്കി 'ടേക്ക് എ ബ്രേക്ക്' പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കൊച്ചുത്രേസ്യ തങ്കച്ചൻ ഉദ്ഘാടനം നിർവഹിച്ചു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പാറപ്പുറം ഡിവിഷൻ ഫണ്ടിൽ നിന്ന് 17.70 ലക്ഷം രൂപ ചെലവഴിച്ചാണ് ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി ആധുനിക ടോയ്ലറ്റ് കോംപ്ലക്സും, കോഫി ഷോപ്പും നിർമ്മിക്കുന്നത്. പുതിയേടം തെക്കേ അങ്ങാടിയിലുള്ള വില്ലേജ് ഓഫീസ് കോമ്പൗണ്ടിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പദ്ധതി പൂർത്തിയാക്കുന്നതോടെ വ്യാപാര കേന്ദ്രമായ ഈ പ്രദേശത്തെ പൊതുടോയ്ലറ്റുകളുടെ അഭാവത്തിന് പരിഹാരമാകും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ ഉദ്ഘാടനം നിർവഹിചച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ ഉദ്ഘാടനം നിർവഹിചച്ചു.
advertisement

കോഫി ഷോപ്പിൻ്റെ നടത്തിപ്പും ടോയ്ലറ്റ് കെട്ടിടത്തിൻ്റെ പരിപാലനവും കുടുംബശ്രീയുടെ നേതൃത്വത്തിലായിരിക്കും. ഇതിലൂടെ കുടുംബശ്രീ വനിതകൾക്ക് വരുമാനം ഉറപ്പാക്കാനും ടോയ്ലറ്റ് അനുബന്ധ കെട്ടിടത്തിൻ്റെ പരിപാലനവും ശുചിത്വവും ഉറപ്പാക്കാനും സാധിക്കും. ചടങ്ങിൽ കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രിയ രഘു അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ കെ.വി. അഭിജിത്ത്, വാർഡ് മെമ്പർമാരായ സിമി ടിജോ, ചന്ദ്രവതി രാജൻ, കെ.എൻ. കൃഷ്ണകുമാർ, ജയശ്രീ, ഡോക്ടർമാരായ എൻ.എ. രാജേന്ദ്രൻ, എ സജിന, എസ് ഷൈലേഷ് കുമാർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൻ്റെ ഭാഗമായി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
കാഞ്ഞൂരിലെ യാത്രാക്ലേശത്തിന് പരിഹാരം: 'ടേക്ക് എ ബ്രേക്ക്' പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചു
Open in App
Home
Video
Impact Shorts
Web Stories