TRENDING:

ലളിതാമൃതം നാമജപത്തിൻ്റെ മൂന്നാംഘട്ടം പീച്ചേലിക്കാവ് ഭഗവതി ക്ഷേത്രത്തിൽ

Last Updated:

ചെട്ടികുളങ്ങര സ്വദേശിയായ ശ്രീ അഭിലാഷ് നയിക്കുന്ന കേരളത്തിലെ 130ലധികം ക്ഷേത്രങ്ങളിൽ പ്രവർത്തനം നടത്തുന്ന ശ്രീ ലളിതാസഹസ്രനാമം പഠന വേദിയാണ് ലളിതാമൃതം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലളിതാമൃതം ശ്രീ ലളിത സഹസ്രനാമ പദപഠന വേദിയുടെ ആഭിമുഖ്യത്തിൽ കന്യാകുമാരി മുതൽ കൊല്ലൂർ വരെ തുടർച്ചയായി 108 ദേവീ ക്ഷേത്രങ്ങളിൽ നടത്തിവരുന്ന നാമജപത്തിൻ്റെ മൂന്നാംഘട്ടത്തിൻ്റെ 50-ാം ദിവസം എറണാകുളം ജില്ലയിലെ പീച്ചേലിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്നു. ശ്രീ പീച്ചേലിക്കാവ് ക്ഷേത്രത്തിൽ മേൽശാന്തി ദീപക് നമ്പൂതിരി, ശ്രീ നീലാമ്പരൻ എന്നിവർ ഭദ്രദീപം കൊളുത്തി നാമജപത്തിന് തുടക്കം കുറിച്ചു. മധ്യ മേഖലാ സെക്രട്ടറി ശ്രീമതി സിന്ധു രാജേന്ദ്രൻ, സംസ്ഥാന സമിതി അംഗം ശ്രീമതി അജിത വിനോദ്, നിരവധി ലളിതാമൃതം കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Pichelikkavu Bhagavathy Temple Elavoor
Pichelikkavu Bhagavathy Temple Elavoor
advertisement

എറണാകുളം ജില്ലയിൽ പുന്നൂർകോട് ശ്രീഭദ്ര ദേവീ ക്ഷേത്രത്തിൽ ആയിരുന്നു ഇതിൻ്റെ സമാപനം. ചടങ്ങിൽ സ്വർണ്ണത് മന ശ്രീ നാരായണൻ നമ്പൂതിരി ഭദ്ര ദീപം തെളിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചെട്ടികുളങ്ങര സ്വദേശിയായ ശ്രീ അഭിലാഷ് നയിക്കുന്ന കേരളത്തിലെ 130ലധികം ക്ഷേത്രങ്ങളിൽ പ്രവർത്തനം നടത്തുന്ന ശ്രീ ലളിതാസഹസ്രനാമം പഠന വേദിയാണ് ലളിതാമൃതം. വളരെ പഴക്കമേറിയതും പ്രതിഷ്ഠ മാഹാത്മ്യം കൊണ്ട് പ്രധാന്യമുള്ളതുമായ ഒരു ക്ഷേത്രമാണ് ശ്രീ പിച്ചേലിക്കാവ് ഭഗവതി ക്ഷേത്രം. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു പഴയ കാവണിത്. ദാരു ബിംബ പ്രതിഷ്ഠയും അന്തിമഹാകാളനും സ്ഥിതിചെയ്യുന്ന ദിവ്യമായ ഒരു പുണ്യ ക്ഷേത്രമാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
ലളിതാമൃതം നാമജപത്തിൻ്റെ മൂന്നാംഘട്ടം പീച്ചേലിക്കാവ് ഭഗവതി ക്ഷേത്രത്തിൽ
Open in App
Home
Video
Impact Shorts
Web Stories