TRENDING:

അങ്കമാലി നഗരസഭയുടെ മുഖ്യ ഗതാഗത പാതയ്ക്ക് പുതുജീവൻ

Last Updated:

MLA മുൻകൈയെടുത്ത് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 1.56 കോടി രൂപ അനുവദിച്ച പ്രവർത്തിയാണിത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അങ്കമാലി നഗരസഭയിലെ വാർഡ് 5, 6 ലൂടെ കടന്ന് പോകുന്ന കല്ലുപാലം റോഡിൻ്റെ നിർമ്മാണോദ്ഘാടനം റോജി എം. ജോൺ MLA നിർവ്വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ ഷിയോ പോള്‍ അധ്യക്ഷനായി. ദേശീയപാതയിൽ നിന്നും മഞ്ഞപ്ര റോഡിലേക്കും അതുപോലെ മൂക്കന്നൂർ ഭാഗത്ത് നിന്ന് അങ്കമാലി ഭാഗത്തേക്കും വരുന്നതിന് ആളുകൾ ഏറെ ആശ്രയിക്കുന്ന റോഡാണിത്. MLA മുൻകൈയെടുത്ത് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 1.56 കോടി രൂപ അനുവദിച്ച പ്രവർത്തിയാണിത്.
Kallupalam Road, Angamaly 
Kallupalam Road, Angamaly 
advertisement

ദേശീയപാതയിൽ കോതകുളങ്ങര മുതൽ കർഷകൻ കവല വരെയുള്ള ഭാഗം ടൈൽ വിരിച്ചും, കർഷകൻ കവല മുതൽ മഞ്ഞപ്ര വരെയുള്ള ഭാഗം ബി എം & ബി സി നിലവാരത്തിൽ പണിയുന്നതിനുമാണ് തുക അനുവദിച്ചിരിക്കുന്നത്. കാന നിർമ്മാണം എന്നിവ ഉൾപ്പെടെയാണ് പ്രവർത്തിയിലുള്ളത്. കർഷകൻ കവല മുതൽ ദേശീയപാതയിൽ കോതകുളങ്ങര വരെയുള്ള ഭാഗം കട്ടവിരിക്കുന്ന പ്രവർത്തിയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
അങ്കമാലി നഗരസഭയുടെ മുഖ്യ ഗതാഗത പാതയ്ക്ക് പുതുജീവൻ
Open in App
Home
Video
Impact Shorts
Web Stories