ഇത്തരത്തിലുള്ള സംഗമങ്ങൾ അതിന് സഹായകമാകുമെന്നും വൈപ്പിൻ എം.എൽ.എ. കൂട്ടിച്ചേർത്തു. തുടർന്ന് ഭാരത് ഭവനിൽ ഒരുക്കിയ നൃത്ത സംഗീത പരിപാടികൾ അരങ്ങേറി. വിവിധ സംസ്ഥാനങ്ങളിലെ തനത് നൃത്ത കലകളും, സംഗീതവും, നാടൻ പാട്ടുകളും, തിരുവാതിരയും കൈകൊട്ടിക്കളിയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. തെലങ്കാനയിലെ മാതുരി, ധിംസ, തമിഴ്നാട്ടിലെ കരഗാട്ടം, നെയ്യാണ്ടിമേളം, ഝാർഖണ്ഡിലെ ചൗ, ജുമർ, ഉത്തർപ്രദേശിലെ ആവാധി, ഹോളി, പശ്ചിമ ബംഗാളിലെ പുരുലിയ ചൗ, ഒഡീഷയിലെ മയൂരഭഞ്ജ് ചൗ എന്നീ കലാരൂപങ്ങളാണ് അരങ്ങേറിയത്.
വൈപ്പിൻ്റെ തനത് കാർഷിക ഉൽപന്നമായ പൊക്കാളി അരി കൊണ്ടുണ്ടാക്കിയ കഞ്ഞി ജനങ്ങൾ ആഹ്ലാദപൂർവ്വം സ്വീകരിച്ചു. കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേരി വിൻസെൻ്റ് അധ്യക്ഷയായി. കവി അനിൽകുമാർ മുഖ്യാതിഥിയായി. ഫ്രാഗ് പ്രസിഡൻ്റ് അഡ്വ. വി. പി. സാബു, അഡ്വ. ഡെന്നിസൺ കോമത്ത്, കടമക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. പി. രാജ്, വാർഡ് അംഗങ്ങളായ വി. എ. ബെഞ്ചമിൻ, ഷീജ ജോസ് തുടങ്ങിയവർ പങ്കെടുത്തു.
advertisement