ഇന്നലെ രാത്രി രണ്ടു മണിയോടെയാണ് സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തിനു നേരെ ആക്രമണം ഉണ്ടായത്. ആശ്രമത്തിലെ വാഹനങ്ങൾ തീയിട്ടു നശിപ്പിച്ച അക്രമികൾ ആശ്രമത്തിന് മുന്നിൽ റീത്തുവെയ്ക്കുകയും ചെയ്തു. ആക്രമണത്തിന് തന്ത്രികുടുംബം മറുപടി പറയേണ്ടി വരുമെന്ന് സന്ദീപാനന്ദഗിരി പറഞ്ഞു.
സന്ദീപാനന്ദഗിരിക്ക് നേരെ നടന്നത് വധശ്രമമെന്ന് മുഖ്യമന്ത്രി
ഇപ്പോൾ ഈ നടക്കുന്ന അക്രമങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് താഴമൺ കുടുംബത്തിനും തന്ത്രി കുടുംബത്തിനും പന്തളം കൊട്ടാരത്തിനും ഉത്തവാദിത്തമുണ്ട്. കലാപം നടത്താൻ ആഹ്വാനം ചെയ്തിട്ടുള്ള ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് ശ്രീധരൻ പിള്ളയക്കും രാഹുൽ ഈശ്വറിനും ഈ ആക്രമണത്തിനു പിന്നിൽ പങ്കുണ്ടെന്നും സന്ദീപാനന്ദ ഗിരി ആരോപിച്ചിരുന്നു.
advertisement
സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം; വാഹനങ്ങൾക്ക് തീയിട്ടു
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം സന്ദർശിച്ചു.