സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം; വാഹനങ്ങൾക്ക് തീയിട്ടു
Last Updated:
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം. തിരുവനന്തപുരത്തെ ആശ്രമത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.
ആശ്രമത്തിലെ വാഹനങ്ങൾ തീയിട്ടു നശിപ്പിച്ച അക്രമികൾ ആശ്രമത്തിന് മുന്നിൽ റീത്തുവെയ്ക്കുകയും ചെയ്തു. ആക്രമണത്തിന് തന്ത്രികുടുംബം മറുപടി പറയേണ്ടി വരുമെന്ന് സന്ദീപാനന്ദഗിരി പറഞ്ഞു.
ഇപ്പോൾ ഈ നടക്കുന്ന അക്രമങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് താഴമൺ കുടുംബത്തിനും തന്ത്രി കുടുംബത്തിനും പന്തളം കൊട്ടാരത്തിനും ഉത്തവാദിത്തമുണ്ട്. കലാപം നടത്താൻ ആഹ്വാനം ചെയ്തിട്ടുള്ള ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് ശ്രീധരൻ പിള്ളയക്കും രാഹുൽ ഈശ്വറിനും ഈ ആക്രമണത്തിനു പിന്നിൽ പങ്കുണ്ട്. അല്ലെങ്കിൽ ഇവർ പറയുന്ന യുക്തിയില്ലാത്ത കാര്യങ്ങളിലെ യുക്തിയെക്കുറിച്ച് അന്വേഷിക്കുമ്പോൾ പ്രതികരിക്കേണ്ടത് ഇങ്ങനെയല്ലല്ലോയെന്നും സന്ദീപാനന്ദ ഗിരി പറഞ്ഞു.
advertisement
ഇന്നലെ രാത്രി രണ്ടു മണിയോടെയാണ് സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തിനു നേരെ ആക്രമണം ഉണ്ടായത്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2018 7:39 AM IST