"മഴമേഘങ്ങൾ പന്തലൊരുക്കിയ പുതുവർഷത്തിൻ പൂന്തോപ്പിൽ" എന്ന വരികൾ കേട്ടാണ് വിദ്യാർഥികളുടെ ഇക്കൊല്ലത്തെ സ്കൂൾ പ്രവേശനം. പ്രശസ്ത സംഗീത സംവിധായകൻ അൽഫോൺസ് ജോസഫാണ് ഗാനം ആലപിച്ചത്. കൈറ്റ് വിക്ടേഴ്സ് ഒരുക്കിയ ദ്യശ്യാവിഷ്കാരത്തിൽ ഭദ്ര അഭിനയിച്ചിട്ടുമുണ്ട്. രണ്ടു തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാള കവിത രചനയ്ക്കു എ ഗ്രേഡും കരസ്ഥമാക്കി. ധനുമാസപൗർണമി എന്ന കവിത സമാഹാരം ഇറക്കിയിട്ടുണ്ട്. പ്രവേശനോത്സവത്തിൽ വിശിഷ്ട അതിഥിയായി പങ്കെടുക്കുന്നതിനുള്ള ക്ഷണക്കത്തും മന്ത്രി ഭദ്രാ ഹരിക്ക് കൈമാറി. താമരക്കുടി എസ്‌വിവിഎച്ച്എസ്എസിലെ അധ്യാപികയായ സുമയാണ് അമ്മ. അച്ഛൻ ഹരീന്ദ്രനാഥ് അടൂർ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാരാണ്. സഹോദരി ധ്വനി എസ് ഹരി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
June 03, 2025 11:39 AM IST