ആറ്റൂര്‍ക്കോണം പമ്പ്ഹൗസിലേക്കുള്ള വെള്ളം പമ്പ്‌ചെയ്യുന്ന കിണറിന് ജലലഭ്യത ഉറപ്പുവരുത്തി വേനല്‍ക്കാലത്തും കുടിവെള്ളം ഉറപ്പാക്കുകയാണ്. തടയണയും പരിസരപ്രദേശങ്ങളും വിനോദസഞ്ചാര വികസനത്തിനുകൂടി അനുയോജ്യമായ പശ്ചാത്തലത്തില്‍ ഗ്രാമപഞ്ചായത്ത് മുന്‍കൈയ്യെടുത്ത് കുട്ടവഞ്ചി സവാരി തുടങ്ങുന്നതിന് തീരുമാനിച്ചു. പ്രവര്‍ത്തനങ്ങളില്‍ സംയുക്ത സംരംഭകരാകാന്‍ അപേക്ഷ ക്ഷണിച്ച് റിവേര സ്‌പോര്‍ട്സ് അറീനയെ തിരഞ്ഞെടുത്തു. നിശ്ചിത ഫീസ് ഇടാക്കി ചുമതലപ്പെടുത്തിയാണ് ടൂറിസം വികസനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും.
പഞ്ചായത്തും സംരംഭകരും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയില്‍ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാകും നിര്‍മാണം. കുട്ടികള്‍ക്കായുള്ള കളിസ്ഥലം, ഭക്ഷണശാല, ടോയ്‌ലറ്റ്, വാട്ടര്‍ഫൗണ്ടന്‍ തുടങ്ങിയവ ഒരുക്കി. കയാക്കിംഗ്, പെഡല്‍ ബോട്ട് തുടങ്ങിയവ ഏര്‍പ്പെടുത്തും. ഓണ്‍ലൈനായും ഫോണ്‍മുഖേനയും കുട്ടവഞ്ചി യാത്ര ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കും. പ്ലേസ്‌പോട്ട് ആപ്പ് മുഖേനയും ബുക്കിംഗ് സൗകര്യം ഒരുക്കും. ചെക്ക്ഡാമിന് പുറത്തായി കുട്ടികള്‍ക്കായി സ്വിമ്മിംട് പൂളും നിര്‍മിക്കും. ഒരു കോടി രൂപയോളംവരുന്ന ടൂറിസം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആദ്യഘട്ടമായി 25 ലക്ഷം രൂപ ചെലവാക്കിയുള്ള കുട്ടവഞ്ചി സവാരി ഓണത്തിന് തുടങ്ങുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ എം. അന്‍സര്‍ പറഞ്ഞു.
advertisement