അന്വേഷണം നല്ല ശരിയായ രീതിയിലാണ് പുരോഗമിക്കുന്നതെന്നും എസ്.പി വ്യക്തമാക്കി. കൊലപാതകവുമായി ഷാജുവിന് നേരിട്ട് ബന്ധമുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. തുടര്‍ ചോദ്യം ചെയ്യലിനാണ് വിളിപ്പിച്ചത്. ചോദ്യം ചെയ്യലുകള്‍ തുടരും. എല്ലാ തെളിവുകളും ശേഖരിച്ചതിന് ശേഷമായിരിക്കും മറ്റുനടപടി. ഇവിടംവിട്ട് പോകരുതെന്ന് ഷാജുവിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഷാജുവിന്റെ മൊഴികള്‍ പോലീസ് പരിശോധിക്കുകയാണ്. ഇനിയും ഒരുപാട് ആളുകളെ ചോദ്യം ചെയ്യും. ഇനിയും പല അറസ്റ്റുകളും ഉണ്ടാവാമെന്നും എസ്.പി കെ.ജി സൈമണ്‍ വ്യക്തമാക്കി.
ഇതിനിടെ ഷാജുവിന്റെ പിതാവ് സക്കറിയയെയും ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് വിളിപ്പിച്ചു.
advertisement
Also Read കൂടത്തായി വില്ലേജ് ഓഫീസിൽ റവന്യൂ വകുപ്പിന്റെ മിന്നൽ പരിശോധന
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 07, 2019 7:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൂടത്തായി കൊലപാതക പരമ്പര: ഷാജുവിനെ വിട്ടയച്ചു; തുടർ നടപടി മൊഴികൾ പരിശോധിച്ച ശേഷമെന്ന് എസ്.പി
