നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൂടത്തായി വില്ലേജ് ഓഫീസിൽ റവന്യൂ വകുപ്പിന്റെ മിന്നൽ പരിശോധന

  കൂടത്തായി വില്ലേജ് ഓഫീസിൽ റവന്യൂ വകുപ്പിന്റെ മിന്നൽ പരിശോധന

  ലാന്‍ഡ് റെവന്യൂ ഡെപ്യൂട്ടി കളക്ടർ സി.ബിജുവിന്റെ നേതൃത്വത്തിലാണ് പരിശോധന.

  News18

  News18

  • Share this:
   കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തിൽ വില്ലേജ് ഓഫീസിൽ റവന്യൂ വകുപ്പിന്റെ മിന്നൽ പരിശോധന.  ലാന്‍ഡ് റെവന്യൂ ഡെപ്യൂട്ടി കളക്ടർ സി.ബിജുവിന്റെ നേതൃത്വത്തിലാണ് പരിശോധന. കൊലക്കേസിൽ അറസ്റ്റിലായ ജോളി വ്യാജ ഔസ്യത്ത് ഉണ്ടാക്കിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്.

   കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മുന്‍ ഡെപ്യൂട്ടി തഹസില്‍ദാറില്‍നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് റവന്യൂ വകുപ്പും അന്വേഷണം നടത്തുന്നത്.

   ഭൂമി രജിസ്‌ട്രേഷനില്‍ തട്ടിപ്പ് നടത്തിയോയെന്നാണ് ഡെപ്യൂട്ടി കളക്ടർ പരിശോധിച്ചത്. പരിശോധനയിൽ ജോളി വ്യാജമായി നിർമ്മിച്ച ഔസ്യത്ത് രജിസ്റ്റർ ചെയ്തെന്നു കണ്ടെത്തിയെന്നാണ് സൂചന. 2012-13 കാലയളവില്‍ ജോളിയുടെ പേരില്‍ കരമടയ്ക്കുകയും ചെയ്തിട്ടുണ്ട്.

   Also Read ഭാര്യയെയും കുഞ്ഞിനെയും കൊല്ലാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തു; ഷാജുവിന്റെ അറസ്റ്റ് ഉടൻ

   First published:
   )}