TRENDING:

Temperature | കൊടുംചൂടിൽ വെന്തുരുകി കോട്ടയം; താപനിലയിൽ ഇന്ത്യയിൽ ഒന്നാമത്

Last Updated:

മുൻവർഷങ്ങളിൽ സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയിരുന്ന ജില്ല പാലക്കാട് ആയിരുന്നു. എന്നാൽ ഇത്തവണ പാലക്കാട് ജില്ലയിലേക്കാൾ കൂടുതൽ ചൂടാണ് കോട്ടയത്ത് രേഖപ്പെടുത്തുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില ഓരോ ദിവസവും വർദ്ധിക്കുന്നു. കോട്ടയം ജില്ലയിലാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്. താപനിലയുടെ കാര്യത്തിൽ കോട്ടയം ഇന്ത്യയിൽ തന്നെ ഒന്നാമതാണ്. പകൽ സമയത്ത് 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് കോട്ടയത്തെ താപനില. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയ നഗരം കോട്ടയമാണെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നത്.
Image: Shutterstock
Image: Shutterstock
advertisement

മുൻവർഷങ്ങളിൽ സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയിരുന്ന ജില്ല പാലക്കാട് ആയിരുന്നു. എന്നാൽ ഇത്തവണ പാലക്കാട് ജില്ലയിലേക്കാൾ കൂടുതൽ ചൂടാണ് കോട്ടയത്ത് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം പകൽ 37.3 ഡിഗ്രി സെൽഷ്യസാണ് പാലക്കാട് നഗരത്തിൽ രേഖപ്പെടുത്തിയ താപനില. അതേസമയം കോട്ടയത്തെ താപനില വർദ്ധിച്ചതിൽ കാലാവസ്ഥാ വിദഗ്ദ്ധർ തന്നെ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. അടുത്ത കാലത്തൊന്നും കോട്ടയത്ത് ഇത്രയും ഉയർന്ന പകൽ താപനില രേഖപ്പെടുത്തിയിട്ടില്ലെന്നും അവർ പറയുന്നു.

ആന്ധ്രാപ്രദേശിലെ നന്ദ്യാലാണ് ചൂടിന്റെ കാര്യത്തില്‍ രാജ്യത്ത് രണ്ടാമതുള്ള നഗരം. സ്ഥാനത്ത്. അഹമ്മദ് നഗര്‍ (37.2), ഭദ്രാചലം (36.8), കര്‍ണൂല്‍ (36.6) എന്നീ സ്ഥലങ്ങളാണ് താപനിലയുടെ കാര്യത്തിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ. ആറ് വര്‍ഷം മുന്‍പ് മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ 38.5 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം 36 ഡിഗ്രിക്ക് മുകളില്‍ ചൂട് രേഖപ്പെടുത്തിയിരുന്നു. മാര്‍ച്ച്‌ ആദ്യം തന്നെ ഇത്രയധികം ചൂട് രേഖപ്പെടുത്തിതിനാൽ ഏപ്രിൽ മാസത്തിൽ ഇതിലും ഉയർന്ന ചൂട് കോട്ടയത്ത് രേഖപ്പെടുത്തിയേക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

advertisement

Also Read- ഡ്രൈവര്‍ ഇല്ലാതെ മുന്നോട്ടു നീങ്ങിയ സ്‌കൂള്‍ ബസിന്റെ ബ്രേക്ക് ചവിട്ടി നിര്‍ത്തി വിദ്യാര്‍ഥി

സംസ്ഥാനത്ത് ചൂട് വർദ്ധിച്ചതോടെ സർക്കാരും ആരോഗ്യവകുപ്പും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പകൽ 12 മണി മുതൽ മൂന്ന് മണി വരെ പുറം സ്ഥലങ്ങളിൽ ജോലി ചെയ്യരുതെന്നും, ചൂട് നേരിട്ട് ഏൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ചൂട് വർദ്ധിച്ചതോടെ സൂര്യാഘാതം പോലെയുള്ള അപകടങ്ങൾക്കും സാധ്യതയുണ്ട്.

Sumamry- The daytime temperature in the state is increasing every day. Kottayam district experiences the highest temperature. Kottayam ranks first in India in terms of temperature. During the day, the temperature in Kottayam is above 37 degrees Celsius. According to the Meteorological Department, Kottayam is the hottest city in the country in recent days.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Temperature | കൊടുംചൂടിൽ വെന്തുരുകി കോട്ടയം; താപനിലയിൽ ഇന്ത്യയിൽ ഒന്നാമത്
Open in App
Home
Video
Impact Shorts
Web Stories