സാഹിത്യത്തിൻ്റെയും കലയുടെയും ഉന്നമനമാണ് ഏറ്റവും പ്രധാന ലക്ഷ്യമായി സര്‍ക്കാര്‍ കാണുന്നത്. വായനാശീലത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ സാഹിത്യകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും മികച്ച അവസരങ്ങള്‍ ഒരുക്കാനും സാംസ്‌കാരിക സ്ഥാപനങ്ങളെ മെച്ചപ്പെടുത്താനും നിരവധി പ്രവര്‍ത്തനങ്ങള്‍ സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആറ് വിഭാഗങ്ങളിലാണ് 2025ലെ യുനെസ്‌കോ സാഹിത്യ നഗരം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് സാറാ ജോസഫിനാണ്. 'ആത്രേയകം' രചയിതാവ് ആര്‍. രാജശ്രീ മികച്ച വനിതാ എഴുത്തുകാരിക്കുള്ള പുരസ്‌കാരത്തിനര്‍ഹയായി. മികച്ച ബാലസാഹിത്യത്തിന് സന്തോഷ് ഏച്ചിക്കാനത്തിൻ്റെ മിസാറു എന്ന കഥയും യുവ എഴുത്തുകാരനുള്ള അവാര്‍ഡിന് 'പെണ്ണപ്പന്‍' കവിതയുടെ രചയിതാവ് ആദി എന്ന ഇ ആദര്‍ശും അര്‍ഹമായി. മറ്റു ഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത കൃതികളില്‍ ജെ. ഗോപാലകൃഷ്ണൻ്റെ തുംഗഭദ്രയും മലയാളത്തില്‍ നിന്ന് ഇതരഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത കൃതികളില്‍ എ.ജെ. തോമസിൻ്റെ ദി ഗ്രേറ്റസ്റ്റ് മലയാളം സ്റ്റോറീസ് എവര്‍ ടോള്‍ഡുമാണ് അവാര്‍ഡിനര്‍ഹമായത്.
advertisement
