TRENDING:

വിവരാവകാശ നിയമത്തിൻ്റെ 20-ാം വാര്‍ഷികം: സംസ്ഥാനതല സെമിനാര്‍ കോഴിക്കോട് സംഘടിപ്പിച്ചു

Last Updated:

വിവരാവകാശ നിയമം രാജ്യത്തിൻ്റെ ഭരണസംവിധാനത്തിലും രാഷ്ട്രീയത്തിലും വളരെ ആഴത്തിലുള്ള പ്രതിഫലനമാണുണ്ടാക്കിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തിയെന്നും അഴിമതികള്‍ പുറത്തുകൊണ്ടുവരാന്‍ ഏറെ സഹായകമായെന്നും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കേരള ഹൈകോടതി മുന്‍ ജഡ്ജിയുമായ ജസ്റ്റിസ് ആര്‍ ബസന്ത്. വിവരാവകാശ നിയമം നടപ്പാക്കിയതിൻ്റെ 20-ാം വാര്‍ഷികത്തിൻ്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമ്മീഷന്‍ കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ തലമുറ അടുത്ത തലമുറക്ക് നല്‍കുന്ന ഏറ്റവും വലിയ സമ്മാനമാണ് വിവരാവകാശ നിയമം. അതിനെ കൂടുതല്‍ കരുത്തോടെ ഉപയോഗപ്പെടുത്തണം.
സംസ്ഥാനതല സെമിനാര്‍ ജസ്റ്റീസ് ആർ ബസന്ത് ഉൽഘാടനം ചെയ്യുന്നു 
സംസ്ഥാനതല സെമിനാര്‍ ജസ്റ്റീസ് ആർ ബസന്ത് ഉൽഘാടനം ചെയ്യുന്നു 
advertisement

2005-ൽ ഇന്ത്യയിൽ നടപ്പിലാക്കിയ വിവരാവകാശ നിയമം (ആർടിഐ) സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിന് പൊതു അധികാരികളിൽ നിന്ന് വിവരങ്ങൾ അഭ്യർത്ഥിക്കാൻ പൗരന്മാരെ അധികാരപ്പെടുത്തുന്ന ഒരു നിയമമാണ്. വിവരങ്ങൾ തേടാനും രേഖകൾ പരിശോധിക്കാനും കുറിപ്പുകൾ എടുക്കാനും രേഖകളുടെയും സാമ്പിളുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ നേടാനും ഈ നിയമം പൗരന്മാരെ അനുവദിക്കുന്നുണ്ട്. വിവരാവകാശ നിയമം രാജ്യത്തിൻ്റെ ഭരണസംവിധാനത്തിലും രാഷ്ട്രീയത്തിലും വളരെ ആഴത്തിലുള്ള പ്രതിഫലനമാണുണ്ടാക്കിയത്. ഭരണ സുതാര്യതക്കും അഴിമതി കുറക്കാനും നിയമം കാരണമായതായും ഈ നിയമത്തെ ദുരുപയോഗം ചെയ്യാതെ ഗൗരവകരമായി ഉപയോഗപ്പെടുത്താന്‍ പൗരന്മാര്‍ മുന്നോട്ട് വരണമെന്നും ജസ്റ്റിസ് ആര്‍ ബസന്ത് ആവശ്യപ്പെട്ടു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മുഖ്യ വിവരാവകാശ കമീഷണര്‍ വി. ഹരിനായര്‍ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വിവരാവകാശ കമീഷണര്‍മാരായ അഡ്വ. ടി.കെ. രാമകൃഷ്ണന്‍, ഡോ. എം ശ്രീകുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. വിവരാവകാശ കമീഷണര്‍മാരായ ഡോ. കെ എം ദിലീപ് സ്വാഗതവും ഡോ. സോണിച്ചന്‍ പി ജോസഫ് നന്ദിയും പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
വിവരാവകാശ നിയമത്തിൻ്റെ 20-ാം വാര്‍ഷികം: സംസ്ഥാനതല സെമിനാര്‍ കോഴിക്കോട് സംഘടിപ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories