TRENDING:

അഞ്ചര ഏക്കറിലെ കാപ്പി കൃഷിയും ഇക്കോ സൗഹൃദ റിസോർട്ടും; റിട്ടയർഡ് അധ്യാപകൻ്റെ വിജയഗാഥ

Last Updated:

പരിസ്ഥിതിക്ക് കോട്ടം വരുത്താതെ കൃഷിയെ സംരക്ഷിക്കുന്നതിനൊപ്പം ഇവിടെ ഇക്കോ സൗഹൃദ ചെറിയ വിശ്രമ കേന്ദ്രങ്ങൾ ഒരുക്കി പ്രകൃതി സ്നേഹികൾക്കും വിനോദ സഞ്ചാരികൾക്കും ഇവിടെ താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രാദേശികമായി അത്ര സുപരിചിതം അല്ലാത്ത കാപ്പി കൃഷിയിൽ മികവ് തെളിയിച്ചിരികുക ആണ് നിലമ്പൂർ നായാടം പൊയിൽ സ്വദേശിയായ റിട്ടയർഡ് കോളേജ് അധ്യാപകൻ മാത്തുണ്ണി. മമ്പാട് എം ഇ എസ് കോളേജിൽ നിന്നും വിരമിച്ച ശേഷമാണ് മാത്തുണ്ണി കാപ്പി കൃഷിയിലേക്ക് തിരിഞ്ഞത്. ഇക്കുറി കാപ്പിക്ക് റെക്കോർഡ് വിലയും ലഭിച്ചതോടെ കാപ്പി കൃഷിയിലെ നേട്ടങ്ങളാണ് ഈ റിട്ട. അധ്യാപകന് പറയാനുള്ളത്.
റിട്ടയർഡ് കോളേജ് അധ്യാപകൻ മാത്തുണ്ണിയുടെ കാപ്പി കൃഷി
റിട്ടയർഡ് കോളേജ് അധ്യാപകൻ മാത്തുണ്ണിയുടെ കാപ്പി കൃഷി
advertisement

കോഴിക്കോട് - മലപ്പുറം ജില്ലകളുടെ അതിർത്തിയിലെ നായാടംപൊയിലിൽ ആണ് മാത്തുണ്ണി കാപ്പി കൃഷിയിൽ നൂറുമേനി വിളവെടുത്തിരിക്കുന്നത്. തേയില കൃഷിയിലേക്ക് ഇറങ്ങാനായിരുന്നു ആദ്യ ആലോചന. എന്നാൽ സമുദ്രനിരപ്പിൽ നിന്നും 3300 അടിയോളം ഉയരത്തിൽ കിടക്കുന്ന ഈ പ്രദേശത്ത് എത്തിയപ്പോഴാണ് തേയില വേണ്ട കാപ്പി കൃഷി മതി എന്ന തീരുമാനമെടുത്തത്. വില നൽകി അഞ്ചര ഏക്കർ സ്ഥലം വാങ്ങി ഇതിൽ 5 ഏക്കറും കാപ്പി കൃഷിയാണ്. ബാക്കിയുള്ള 50 സെൻ്റ് സ്ഥലം ഇക്കോ സൗഹൃദ റിസോർട്ടും നിർമ്മിച്ചു.

advertisement

നല്ലൊരു കർഷകൻ കൂടിയായ മാത്തുണ്ണി കൃഷിയിടത്തിൽ ഇപ്പോൾ സജീവമാണ്. കാപ്പി കൃഷിക്ക് ഒപ്പം 1000 തോളം ഓറഞ്ച് മരങ്ങളും ഇപ്പോൾ ഈ കൃഷിയിടത്തിലുണ്ട്. രണ്ട് വർഷം കഴിഞ്ഞ ഓറഞ്ച് മരങ്ങൾ അടുത്ത വർഷം മുതൽ കായ്ച്ചു തുടങ്ങും. കാപ്പി കുരുവിന് കിലോക്ക് നിലവിൽ 250 മുതൽ 260 രൂപ വരെ വിലയുണ്ട്. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിയിലെ കടയിലാണ് കാപ്പി കുരു നൽകുന്നത്. 100 വർഷത്തിലേറെ ആയുസുള്ള കാപ്പി ചെടികൾ നീണ്ട കാലം വരുമാനം നൽകും. വന്യമൃഗ ശല്യം ഇല്ലാത്ത ഏക കൃഷി കൂടിയാണിത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കർഷകൻ മാത്രമല്ല നല്ലൊരു സഞ്ചാരി കൂടിയാണ് ഈ റിട്ട. പ്രൊഫസർ. ഇതിനകം 40 രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. പരിസ്ഥിതിക്ക് കോട്ടം വരുത്താതെ കൃഷിയെ സംരക്ഷിക്കുന്നതിനൊപ്പം ഇവിടെ ഇക്കോ സൗഹൃദ ചെറിയ വിശ്രമ കേന്ദ്രങ്ങൾ ഒരുക്കി പ്രകൃതി സ്നേഹികൾക്കും വിനോദ സഞ്ചാരികൾക്കും ഇവിടെ താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
അഞ്ചര ഏക്കറിലെ കാപ്പി കൃഷിയും ഇക്കോ സൗഹൃദ റിസോർട്ടും; റിട്ടയർഡ് അധ്യാപകൻ്റെ വിജയഗാഥ
Open in App
Home
Video
Impact Shorts
Web Stories