ആകെ 67 കയാക്കർമാരാണ് വിവിധ വിഭാഗങ്ങളിലായി മാറ്റുരച്ചത്. കേരളത്തിൽ നിന്നുള്ള കയാക്കർമാർക്കൊപ്പം ഹൈദരാബാദ്, ബാംഗ്ലൂർ, ഒഡീഷ സ്വദേശികളും പങ്കെടുത്തു.
പുരുഷ സിംഗിൾ - ഒന്നാം സ്ഥാനം അൽഫി ടോൺബി, രണ്ടാം സ്ഥാനം എസ് സൂരജ്, മൂന്നാം സ്ഥാനം കെ ഇബ്രാഹിം എന്നിവർക്കാണ്.
വനിതാ സിംഗിൾ - ഒന്നാം സ്ഥാനം ഇ സ്വാലിഹ രണ്ടാം സ്ഥാനം ഷീബ മോൾ, മൂന്നാം സ്ഥാനം ജാസ്മിൻ എന്നിവർ കരസ്ഥമാക്കി.
പുരുഷ ഡബിൾസ് - ഒന്നാം സ്ഥാനം ആൽഫി ടോൺബി, എസ് സൂരജ്, രണ്ടാം സ്ഥാനം റിജോ വർഗീസ്, സഞ്ജയ് കൃഷ്ണ മൂന്നാം സ്ഥാനം സുബീഷ്, അതുൽ കൃഷ്ണ എന്നിവരും വനിത ഡബിൾസ് - ഒന്നാം സ്ഥാനം ഇ സ്വാലിഹ, ജാസ്മിൻ, രണ്ടാം സ്ഥാനം ഷീബ മോൾ, ടീന ആന്റണി, മൂന്നാം സ്ഥാനം സമീഷ, അപർണ എന്നിവരും കരസ്ഥമാക്കി.
advertisement
മിക്സഡ് ഡബ്ൾസ് മത്സര വിഭാഗത്തിൽ - ഒന്നാം സ്ഥാനം ഷീബ മോൾ, സഞ്ജയ് കൃഷ്ണ, രണ്ടാം സ്ഥാനം കെ വി ജാസ്മിൻ, എസ് സൂരജ്, മൂന്നാം സ്ഥാനം ഇബ്രാഹിം, അപർണ എന്നിവർ വിജയികളായി.
