TRENDING:

കോഴിക്കോട് ഗവ. ലോ കോളേജിൽ 'വാഗ്മി-2025' പ്രസംഗ മത്സരം; അഞ്ജലി കൃഷ്ണക്ക് ഒന്നാം സ്ഥാനം

Last Updated:

മത്സരം നിയമ സെക്രട്ടറി കെ ജി സനൽകുമാർ ഉദ്ഘാടനം ചെയ്തു. ഫൈനൽ സെക്രട്ടേറിയറ്റ് അനക്സിൽ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നവംബർ 26ന് നടക്കുന്ന ഭരണഘടനാ ദിനാഘോഷത്തിൻ്റെ ഭാഗമായി കോഴിക്കോട് സർക്കാർ, എയ്‌ഡഡ് കോളേജുകളിലെ വിദ്യാർത്ഥികൾക്കായി നിയമ വകുപ്പ് സംഘടിപ്പിക്കുന്ന 'വാഗ്മി -2025' അഖില കേരള ഭരണഘടനാ പ്രസംഗ മത്സരത്തിൻ്റെ ഉത്തരമേഖല മത്സരം കോഴിക്കോട് ഗവ. ലോ കോളേജിൽ നടന്നു. നിയമ സെക്രട്ടറി കെ ജി സനൽകുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ കെ എസ് വിദ്യുത് അധ്യക്ഷനായി. അഡീഷണൽ നിയമ സെക്രട്ടറി ഷിബു തോമസ്, നിയമ വകുപ്പ് ലീഗൽ അസിസ്റ്റൻ്റ് എ കെ അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വാഗ്മി -2025' ഭരണഘടനാ പ്രസംഗ മത്സരം
വാഗ്മി -2025' ഭരണഘടനാ പ്രസംഗ മത്സരം
advertisement

കോഴിക്കോട് മുൻ ജില്ലാ ജഡ്ജ് കെ കെ കൃഷ്ണൻകുട്ടി, അഡീഷണൽ നിയമ സെക്രട്ടറിയായിരുന്ന കെ പ്രസാദ്, കോഴിക്കോട് ഗവ. ലോ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സി തിലകാനന്ദൻ എന്നിവർ വിധികർത്താക്കളായ മത്സരത്തിൽ വയനാട് മാനന്തവാടി ഗവ. കോളേജിലെ അഞ്ജലി കൃഷ്ണ ഒന്നാം സ്ഥാനവും തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ അമ്പിളി എൻ കുമാർ രണ്ടാം സ്ഥാ നവും കാസർകോഡ് സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരളത്തിലെ മുരളി കൃഷ്ണ മൂന്നും സ്ഥാനവും കരസ്ഥമാക്കി. മേഖലാ വിജയികൾക്ക് സെക്രട്ടറിയേറ്റ്  അനക്‌സിൽ നടക്കുന്ന ഫൈനൽ മത്സരത്തിൻ്റെ ഉദ്ഘാടന വേദിയിൽ മെമൻ്റോയും ക്യാഷ് പ്രൈസും സാക്ഷ്യപത്രവും സമ്മാനിക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കോഴിക്കോട് ഗവ. ലോ കോളേജിൽ 'വാഗ്മി-2025' പ്രസംഗ മത്സരം; അഞ്ജലി കൃഷ്ണക്ക് ഒന്നാം സ്ഥാനം
Open in App
Home
Video
Impact Shorts
Web Stories