ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് കഴിഞ്ഞ നാലുവർഷമായി തുടർച്ചയായി സംഘടിപ്പിച്ചു വരികയാണ്. അഞ്ചാം സീസണായ ഈ വർഷം ഡിസംബർ മാസം 26, 27, 28 തീയതികളിൽ ആയാണ് പരിപാടി സംഘടിപ്പിച്ചത്. ബേപ്പൂർ, ചാലിയം, നല്ലൂർ, രാമനാട്ടുകര ഗവൺമെൻ്റ് എയുപി സ്കൂൾ, ഫറോക്ക് വി പാർക്ക്, നല്ലളം പാർക്ക്, അബ്ദുറഹ്മാൻ പാർക്ക് എന്നീ വേദികളിലാണ് ഫെസ്റ്റിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചത്.
സമാപന ദിവസമായ ഞായറാഴ്ച വൈകിട്ടോടെ പ്രാദേശിക കലാകാരന്മാർ, കുടുംബശ്രീ, ആശാ പ്രവർത്തകർ, മത്സ്യത്തൊഴിലാളികൾ, അങ്കണവാടി ജീവനക്കാരും, കുട്ടികളും, ഭിന്നശേഷി വിദ്യാർഥികൾ തുടങ്ങിയ വിവിധ മേഖലയിൽ നിന്നുള്ളവർ ഒരുക്കിയ കലാപരിപാടികൾ ഏഴ് വേദികളിലും അരങ്ങേറി. പ്രധാന വേദിയായ ബേപ്പൂർ മറീനയിൽ നടന്ന റസിഡൻഷ്യൽ കൾച്ചറൽ ഫെസ്റ്റിൽ വിവിധ റസിഡൻസ് അസോസിയേഷനിൽ നിന്നായി നൂറുകണക്കിന് കലാകാരന്മാരാണ് പങ്കെടുത്തത്.
advertisement
