പ്രധാന വേദിയായ ബേപ്പൂര്‍ മറീനയില്‍ റെസിഡന്‍ഷ്യല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ വിവിധ റെസിഡന്‍സ് അസോസിയേഷനുകളില്‍ നിന്നായി നൂറുകണക്കിന് കലാകാര്‍ പങ്കെടുത്തു. നാടന്‍പ്പാട്ട്, കോല്‍ക്കളി, തിരുവാതിരക്കളി, നൊസ്റ്റാള്‍ജിക്ക് ഡാന്‍സ്, സിനിമാറ്റിക്ക് ഡാന്‍സ്, കോമഡി സ്‌കിറ്റ് തുടങ്ങിയ പരിപാടികളാണ് അണിനിരന്നത്.
ഒഷ്യാനസ് ചാലിയം വേദിയില്‍ മത്സ്യതൊഴിലാളികളുടെ കലാപ്രകടനങ്ങളും ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നിറഞ്ഞ സദസ്സില്‍ അരങ്ങേറി. നല്ലൂര്‍ ഇ കെ നായനാര്‍ സ്റ്റേഡിയത്തില്‍ ആശ പ്രവര്‍ത്തകരുടെ കലാസന്ധ്യയും മുല്ലവീട്ടില്‍ അബ്ദു റഹ്മാന്‍ പാര്‍ക്കില്‍ അങ്കണവാടി കുട്ടികളും ജീവനക്കാരും ചേര്‍ന്ന് നടത്തിയ കലാപരിപാടികളും അരങ്ങേറി.
advertisement
രാമനാട്ടുകര ഗവണ്‍മെൻ്റ് എല്‍പി സ്‌കൂളില്‍ എക്കോസ് ഓഫ് നൈറ്റ്, നല്ലളം വി പാര്‍ക്കില്‍ നൈറ്റ് ഓഫ് ഹാര്‍മണീസ് എന്നീ പരിപാടികളും ചെറുവണ്ണൂര്‍ വീ പാര്‍ക്കില്‍ മാജിക്ക് ഷോയും അരങ്ങേറി.
