TRENDING:

രക്തം നൽകാം ജീവൻ രക്ഷിക്കാം; കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 'ജീവദ്യുതി' രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Last Updated:

രക്തദാനത്തിൻ്റെയും പരിസ്ഥിതി സംരക്ഷണത്തിൻ്റെയും സന്ദേശം നൽകിക്കൊണ്ട് രക്തദാതാക്കൾക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റും കോഴിക്കോട് ജെ.സി.ഐയും സംയുക്തമായി സന്നദ്ധ രക്തദാന ക്യാമ്പ് - ജീവദ്യുതി സംഘടിപ്പിച്ചു. എൻ എസ് എസ് ജില്ല കൺവീനർ എം കെ ഫൈസൽ രക്ത ദാനം ചെയ്തു കൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഗവണ്മെൻ്റെ ജനറൽ - ബീച്ച് ആശുപത്രിയുടെ സഹകരണത്തോടെ സ്കൂളിൽ വെച്ചാണ് ക്യാമ്പ് നടന്നത്.
ജീവദ്യൂതി രക്തദാന ക്യാമ്പ്
ജീവദ്യൂതി രക്തദാന ക്യാമ്പ്
advertisement

രക്തദാനത്തിൻ്റെ മഹത്വം വിളിച്ചോതിയ ക്യാമ്പിൽ നിരവധി പേർ പങ്കാളികളായി. രക്തം ദാനം ചെയ്തവർക്ക് സർട്ടിഫിക്കറ്റുകളും, ഫലവൃക്ഷത്തൈകളും വിതരണം ചെയ്തു. രക്തം നൽകുന്നതിലൂടെ ഒരു ജീവൻ രക്ഷിക്കുന്നതിനൊപ്പം പ്രകൃതിയെ സംരക്ഷിക്കണമെന്ന സന്ദേശം കൂടി നൽകാനാണ് തൈകൾ വിതരണം ചെയ്തതെന്ന് എൻ എസ് എസ് ജില്ല കൺവീനർ എം കെ ഫൈസൽ പറഞ്ഞു. സ്കൂൾ പ്രിൻസിപ്പാൾ ഡൈന കെ ജോസഫ്, പ്രോഗ്രാം ഓഫീസർ ഫാത്തിമ ഷഫ്‌ന പി എസ്, എൻ.എസ്.എസ് വോളൻ്റിയർസ് ലീഡർ ഷഹല ഷെറിൻ മറ്റു വോളൻ്റിയർമാർ, ജെ.സി.ഐ. പ്രതിനിധി തബീൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
രക്തം നൽകാം ജീവൻ രക്ഷിക്കാം; കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 'ജീവദ്യുതി' രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories