ബോട്ടണി പഠനവകുപ്പിലെ അധ്യാപകരുടെയും ഗവേഷക വിദ്യാർഥികളുടെയും വർഷങ്ങളായുള്ള പരിശ്രമ ഫലമായാണ് യൂട്ട്രിക്കുലേറിയ, നിംഫോയ്ഡസ്, എരിയോക്കോളൻ, നിലംമ്പോ, സൈപറസ് തുടങ്ങിയ ജല സസ്യങ്ങൾ സന്ദർശകർക്ക് പരിചയപ്പെടാനും പഠിക്കാനും ഇവിടെ അവസരം ഒരുക്കിയിരിക്കുന്നത്. ജല സസ്യങ്ങളുടെ പരിപാലനത്തിന് ഗാർഡനർ രാജീവ് നേതൃത്വം നൽകുന്നു. ജലസസ്യങ്ങളുടെ തനതായ ചുറ്റുപാടുകൾ മനസ്സിലാക്കി അതിന് യോജിച്ച രീതിയിൽ സിമൻ്റ് ടാങ്കുകളിൽ ഓരോ ചെടിക്കും അനുയോജ്യമായ മിശ്രിതം നിറച്ചാണ് ചെടികൾ നട്ടുവളർത്തി വരുന്നത്. ഉദ്ഘാടന ചടങ്ങിൽ ഗാർഡൻ ഓഫീസ് ഇ൯ ചാർജ് ഡോ. സന്തോഷ് നമ്പി, ലാൻ്റ് സ്കേപ്പി൦ഗ് ഓഫീസ൪ ഡോ. എ.കെ. പ്രദീപ് അധ്യാപകരായ ഡോ. മഞ്ജു സി നായർ, ഡോ. സി. പ്രമോദ് എന്നിവർ പങ്കെടുത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Dec 04, 2025 12:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കാലിക്കറ്റ് സർവകലാശാലയിൽ ജലസസ്യങ്ങളുടെ പുതിയ ശേഖരം: 150-ഓളം സസ്യങ്ങൾ സംരക്ഷിക്കപ്പെടും
