വനിതാ ഫുട്ബാൾ ആദ്യ മത്സരത്തിൽ (5–0) സ്കോറിന് കാലിക്കറ്റ് വനിതാ ഫുട്ബാൾ ടീം വെസ്റ്റ് ബംഗാളിലെ അഡാമസ് സർവകലാശാലയെ തോൽപ്പിച്ചു കൊണ്ടു ചരിത്ര നേട്ടമാണ് കരസ്ഥമാക്കിയത്.
ഖേലോ ഇന്ത്യാ യൂണിവേഴ്സിറ്റി ഗെയിംസിലെ ആദ്യ ദിനത്തിൽ മൂന്ന് മെഡലുകൾ നേടി കാലിക്കറ്റ് സർവകലാശാല. ജൂഡോ, വെയ്റ്റ് ലിഫ്റ്റിംഗ് വിഭാഗങ്ങളിൽ മെഡലുകൾ കരസ്ഥമാക്കുകയും വനിതാ ഫുട്ബോളിൽ ഉജ്ജ്വല ജയം നേടുകയും ചെയ്തു കാലിക്കറ്റ് സർവകലാശാല.
News18
advertisement
ജൂഡോ 52 കിലോ വിഭാഗത്തിൽ എ. അനുമോൾ വെള്ളിയും 48 കിലോ വിഭാഗത്തിൽ സാനിയ (വിമല കോളേജ്, തൃശ്ശൂർ) വെങ്കലവും നേടി. പരിശീലകൻ ശിവാനന്ദ് മാസ്റ്ററാണ്. വെയറ്റ് ലിഫ്റ്റിംഗിൽ എൻ. അനു (മലബാർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട്) 53 കിലോ വിഭാഗത്തിൽ വെങ്കലം കരസ്ഥമാക്കി. അശ്വിൻ മേനോനാണ് പരിശീലകൻ. മാനേജർ കെ. മോനിഷ.
വനിതാ ഫുട്ബാൾ ആദ്യ മത്സരത്തിൽ (5–0) സ്കോറിന് കാലിക്കറ്റ് വനിതാ ഫുട്ബാൾ ടീം വെസ്റ്റ് ബംഗാളിലെ അഡാമസ് സർവകലാശാലയെ തോൽപ്പിച്ചു കൊണ്ടു ചരിത്ര നേട്ടമാണ് കരസ്ഥമാക്കിയത്. സോന (സെൻ്റ് ജോസഫ്‌സ് കോളേജ്, ദേവഗിരി), അശ്വനി (കാർമൽ കോളേജ്, മാള) അലീന ടോണി (സെൻ്റ് ജോസഫ്‌സ് കോളേജ്, ഇരിങ്ങാലക്കുട) സൗപർണിക (കാർമൽ കോളേജ്, മാള) തീർത്ഥ പ്രദോഷ് (സെൻ്റ് ജോസഫ്‌സ് കോളേജ്, ദേവഗിരി) എന്നിവരാണ് ഗോൾ സ്കോറർമാർ. ഡോ. ഇർഷാദ് ഹസൻ്റെ നേതൃത്വത്തിലാണ് പരിശീലനം. ടീമിൻ്റെ അസിസ്റ്റൻ്റ് കോച്ച് ജസീല എലയിടത്ത് ആണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ