4.4 കിലോമീറ്റർ നീളത്തിലുള്ള ഓമശ്ശേരി-തിരുവമ്പാടി റോഡ് 6 കോടി രൂപ ചെലവിലാണ് നവീകരിച്ചത്. 5.5 മീറ്റർ വീതിയിൽ ബി.എം. ആൻഡ് ബി.സി. നിലവാരത്തിലാണ് പ്രവൃത്തി പൂർത്തിയാക്കിയത്. തിരുവമ്പാടി-കൂടരഞ്ഞി റോഡ് 4.8 കിലോ മീറ്ററിലാണ് നവീകരണം പൂർത്തിയാക്കിയത്. 4.9 കോടി രൂപ ചെലവിൽ ബി.എം. ആൻഡ് ബി.സി. നിലവാരത്തിലാണ് പ്രവൃത്തി പൂർത്തിയാക്കിയത്.
തിരുവമ്പാടി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ പി ചാന്ദ്നി, വൈസ് ചെയർപേഴ്സൺ സി എ പ്രദീപ് കുമാർ, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട്, വൈസ് പ്രസിഡൻ്റ് പി ആർ അജിത, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബോബി ഷിബു, മുക്കം നഗരസഭ സ്‌ഥിരം സമിതി അധ്യക്ഷ ഭവന വിനോദ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ ഫിറോസ് ഖാൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്‌ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
advertisement
