ജയ, കുറുവ, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 ഇനം നിത്യോപയോഗ സാധനങ്ങൾ പൊതുവിപണിയേക്കാൾ 30 മുതൽ 50 ശതമാനം വരെ സബ്‌സിഡിയോടെ ലഭ്യമാകും. മറ്റു ഉൽപന്നങ്ങൾക്കും 10 മുതൽ 40 ശതമാനം വരെ വിലക്കുറവുണ്ട്. ബ്രാൻഡഡ് ഉൽപന്നങ്ങളും ത്രിവേണി സൂപ്പർമാർക്കറ്റിൽ ഓഫറിൽ ലഭ്യമാകും.
കൺസ്യൂമർഫെഡ് നേരിട്ട് വിപണിയിലിറക്കുന്ന തേയില, ആട്ട, മൈദ, റവ, അരിപ്പൊടി, മസാലപ്പൊടി എന്നിവയും ക്രിസ്മസ്, പുതുവത്സര കേക്കുകളും വിലക്കുറവിൽ ലഭിക്കും. ഒരു ദിവസം 50 പേർക്കാണു നിത്യോപയോഗ സാധനങ്ങൾ നൽകുക. തിരക്കൊഴിവാക്കാൻ കൂപ്പൺ നൽകും. റേഷൻ കാർഡ് മുഖേന സാധനങ്ങളെല്ലാം വിതരണം ചെയ്യും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Dec 23, 2025 5:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ക്രിസ്മസ് വിപണിക്ക് കോഴിക്കോട് തുടക്കം; പച്ചക്കറിക്കും പലചരക്കിനും 50% വരെ വിലക്കുറവ്
