TRENDING:

SNGOU കലോത്സവത്തിൽ വിമാനത്തിൻ്റെയും ബുള്ളറ്റിൻ്റെയും ശബ്ദങ്ങളുമായി മിമിക്രി മത്സരം ശ്രദ്ധേയമായി

Last Updated:

മിമിക്രിയിൽ ഒന്നാം സ്ഥാനം നേടിയത്  ടി കെ എം ആർട്സ് & സയൻസ് കോളേജ്, കൊല്ലം ജില്ലയിലെ അനിൽ ആയൂരാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട് മീഞ്ചന്ത ഗവ ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ മിമിമിക്രി മത്സരം പതിവുപോലെ രാഷ്ട്രീയനേതാക്കളുടെയും നടന്മാരുടെയും ശബ്ദാനുകരണം കൊണ്ട് നിറഞ്ഞു. പ്രഭാതത്തിലെ ശബ്ദങ്ങളും പൂച്ചയും കാക്കയും മയിലും വിവിധ സന്ദര്‍ഭങ്ങളില്‍ പുറപ്പെടുവിക്കുന്ന ശബ്ദകോലാഹലങ്ങള്‍ മത്സരാര്‍ത്ഥികള്‍ അനുകരിച്ചു. ജനാര്‍ദ്ദനന്‍, മാള അരവിന്ദന്‍, ജഗദീഷ് മുതല്‍ മോഹന്‍ലാല്‍, മമ്മൂട്ടി വരെ അനുകരിക്കപ്പെട്ടു. വിമാനത്തിൻ്റെ ലാന്‍ഡിംഗും ഹെലികോപ്ടറിൻ്റെ ഉയര്‍ന്നു പറക്കലും വേദിയില്‍ ഇരമ്പി. ഓട്ടോറിക്ഷയുടെയും ബുള്ളറ്റ് മോട്ടോറിൻ്റെയും ശബ്ദം വേദിയിൽ പുനര്‍ജ്ജനിച്ചു. മിമിക്രിയിൽ ഒന്നാം സ്ഥാനം നേടിയത്  ടി കെ എം ആർട്സ് & സയൻസ് കോളേജ്, കൊല്ലം ജില്ലയിലെ അനിൽ ആയൂരാണ്.
News18
News18
advertisement

മരണക്കിണറിലെ മോട്ടോര്‍ ബൈക്ക് ഓട്ടത്തിൻ്റെ ശബ്ദവും മിമിക്രി വേദിയിൽ നിറഞ്ഞു. വിവിധ സിനിമകളിലെ ദൃശ്യങ്ങളെ അനുകരിക്കുന്ന പ്രകടനങ്ങളും കാഴ്ചവെക്കപ്പെട്ടു. ഇംഗ്ലീഷ് സിനിമകളുടെ ട്രയിലറുകളും പരീക്ഷിക്കപ്പെടുന്നുണ്ടായിരുന്നു മിമിക്രി വേദിയിൽ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്വന്തമായി പഠിച്ചെടുത്താണ് പലരും മത്സരത്തിന് എത്തിയത്. പ്രഫഷണല്‍ സംഘങ്ങളുടെ പരിശലീനം ഇല്ലാത്തവരായിരുന്നു പലരും. എന്നിട്ടും മിമിക്രി വേദിയിലെ പ്രകടനം മോശമായില്ല. വിവിധ ജോലികള്‍ക്കിടയില്‍ പഠിക്കുന്നവരാണ് ഇതുപോലുള്ള കലാപ്രകടനത്തിന് സമയം കണ്ടെത്തിയത് എന്നാണ് കൗതുകം. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എല്ലാവരും മത്സരിച്ചത്. ആത്മവിശ്വാസവും കൃതാര്‍ത്ഥതയും ആ മുഖങ്ങളില്‍ കാണാമായിരുന്നു. ട്രാന്‍സ് ജൻ്റര്‍ വിഭാഗത്തിലും മിമിക്രി മത്സരം നടന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
SNGOU കലോത്സവത്തിൽ വിമാനത്തിൻ്റെയും ബുള്ളറ്റിൻ്റെയും ശബ്ദങ്ങളുമായി മിമിക്രി മത്സരം ശ്രദ്ധേയമായി
Open in App
Home
Video
Impact Shorts
Web Stories