പദ്ധതിക്ക് കോഴിക്കോട് എന്‍.ഐ.ടി. വിദഗ്ധരുടെ സാങ്കേതിക പിന്തുണയുമുണ്ടാകും.
'വണ്‍ ലോക്കല്‍ ബോഡി, വണ്‍ ഐഡിയ' (ഒ.എല്‍.ഒ.ഐ.) എന്ന ഫ്‌ളാഗ്ഷിപ്പ് പ്രോഗ്രാമിന് കീഴില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനും (കില) കേരള ഡെവലപ്മെൻ്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലും (കെ-ഡിസ്‌ക്) സംയുക്തമായി രൂപീകരിച്ചതാണ് ബ്ലോക്ക് ഇന്നൊവേഷന്‍ ക്ലസ്റ്റര്‍ (ബി.ഐ.സി.) പദ്ധതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളും തമ്മില്‍ ഘടനാപരമായ പങ്കാളിത്തം സൃഷ്ടിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.
പദ്ധതിയുടെ സ്‌കോപ്പിങ് ഘട്ടത്തിൻ്റെ ഭാഗമായി സി.ഡബ്ല്യു.ആര്‍.ഡി.എം. മാമ്പുഴ നദിയുടെ ജലഗുണനിലവാര പരിശോധനയും ഡയഗ്‌നോസ്റ്റിക് പഠനങ്ങളും നടത്തും. ബ്ലോക്ക് പഞ്ചായത്ത് ഫീല്‍ഡ് വര്‍ക്ക്, കമ്യൂണിറ്റി ഏകോപനം, പ്രാദേശിക വിവരങ്ങളുടെ ലഭ്യത എന്നിവ സുഗമമാക്കും. കേരളത്തിലെ മറ്റ് പ്രദേശങ്ങളില്‍ തുടരാവുന്ന നദി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഫലപ്രദമായ ഗ്രേ-വാട്ടര്‍ മാനേജ്മെൻ്റിനുമായി വിപുലീകരിക്കാവുന്ന മാതൃകകള്‍ വികസിപ്പിക്കാനും പദ്ധതി സഹായകമാകും.
advertisement
സി.ഡബ്ല്യു.ആര്‍.ഡി.എമ്മില്‍ നടന്ന ചടങ്ങില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മനോജ് പി സാമുവല്‍, ബ്ലോക്ക് സെക്രട്ടറി എം ഗിരീഷ് എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയില്‍ അലവി, വൈസ് പ്രസിഡൻ്റ് മൈമൂന, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിയോലാല്‍, കോഴിക്കോട് എന്‍.ഐ.ടി. അസോസിയേറ്റ് പ്രൊഫസര്‍മാര്‍, റിട്ട. സീനിയര്‍ സയൻ്റിസ്റ്റ് അബ്ദുല്‍ ഹമീദ്, കില ജില്ലാ പ്രോജക്ട് കോഓഡിനേറ്റര്‍ അതുല്‍, ബ്ലോക്ക് ഓര്‍ഡിനേറ്റര്‍ രാജന്‍, സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ ജൂനിയര്‍ ശാസ്ത്രജ്ഞര്‍ എന്നിവര്‍ പങ്കെടുത്തു.
