TRENDING:

വിവരാവകാശത്തിൽ വൈകിയും തെറ്റായതുമായ വിവരങ്ങൾ നൽകിയാൽ നടപടിയെന്ന് കമ്മീഷണർ, കോഴിക്കോട് സിറ്റിങ്ങിൽ മുന്നറിയിപ്പ്

Last Updated:

തെറ്റായ വിവരങ്ങൾ നൽകുന്നത് വിവരം നിഷേധിക്കുന്നതിന് തുല്യവും വിവരങ്ങൾ നൽകാൻ താമസിക്കുന്നത് കുറ്റകരവുമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിവരാവകാശ അപേക്ഷകളിൽ സമയബന്ധിതമായി മറുപടി നല്കാതിരിക്കുകയും തെറ്റായ വിവരങ്ങൾ നല്കുകയും ചെയ്‌താൽ പിഴയും വകുപ്പ്‌തല നടപടികളും നേരിടേണ്ടി വരുമെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ കോഴിക്കോട് കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ നടത്തിയ സിറ്റിങ്ങിന് ശേഷം അറിയിച്ചു. കൃത്യവും വ്യക്തവുമായ വിവരങ്ങൾ സമയബന്ധിതമായി ലഭിക്കുക എന്നത് ഏതൊരു പൗരൻ്റെയും മൗലികാവകാശമാണ്. എന്നാൽ, പലപ്പോഴും പറഞ്ഞിരിക്കുന്ന സമയക്രമം തെറ്റിക്കുന്നതായും തെറ്റായ വിവരങ്ങൾ നല്കുന്നതായും കാണുന്നുണ്ട്. തെറ്റായ വിവരങ്ങൾ നൽകുന്നത് വിവരം നിഷേധിക്കുന്നതിന് തുല്യവും വിവരങ്ങൾ നൽകാൻ താമസിക്കുന്നത് കുറ്റകരവുമാണ്. ഇങ്ങനെ ചെയ്യുന്നവർ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും കമീഷണർ വ്യക്തമാക്കി.
വിവരാവകാശ കമീഷണർ പരാതികൾ തീർപാക്കുന്നു
വിവരാവകാശ കമീഷണർ പരാതികൾ തീർപാക്കുന്നു
advertisement

വിവരാവകാശവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് കൂടുതൽ പരിശീലനം നൽകും. സ്വമേധയാ വെളിപ്പെടുത്തേണ്ട വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് വിവരാവകാശ നിയമം വകുപ്പ് നാലിൽ പ്രതിപാദിച്ചിട്ടുണ്ട്. അപ്രകാരം വിവരങ്ങൾ വെളിപ്പെടുത്തിയാൽ വിവരാവകാശ അപേക്ഷകൾ കുറക്കാനാവുമെന്നും കമീഷണർ പറഞ്ഞു.

വ്യക്തമായ വിവരങ്ങൾ നൽകാതിരുന്ന ഫറോക്ക് നഗരസഭ, കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ, നടക്കാവ് പോലീസ് സ്റ്റേഷൻ, വടകര തിനൂർ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ എസ്ഐമാരോട് വ്യക്തമായ വിവരങ്ങൾ നല്കണമെന്ന് കമീഷണർ നിർദേശിച്ചു. ഹിയറിങ്ങിൽ പരിഗണിച്ച 15 ഹർജികൾ തീർപാക്കുകയും ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
വിവരാവകാശത്തിൽ വൈകിയും തെറ്റായതുമായ വിവരങ്ങൾ നൽകിയാൽ നടപടിയെന്ന് കമ്മീഷണർ, കോഴിക്കോട് സിറ്റിങ്ങിൽ മുന്നറിയിപ്പ്
Open in App
Home
Video
Impact Shorts
Web Stories