കട്ടിപ്പാറ കാരുണ്യതീരം കാമ്പസിലെ വൊക്കേഷണൽ ട്രെയിനിങ് സെൻ്ററും പ്രതീക്ഷാഭവൻ റിഹാബിലിറ്റേഷൻ സെൻ്ററും ചേർന്നാണ് പ്രദർശനമൊരുക്കിയത്. രാമു, രാജ് കുമാർ, ഫാർലു, ഹസീന, മഞ്ജുഷ, നഫ, ഫാത്തിമ ജിൻസിയ, അമീർ അലി എന്നിവരാണ് പ്രദർശനത്തിനു തയ്യാറായി ചിത്രങ്ങൾ പങ്കുവെച്ചത്. കാരുണ്യ തീരത്തിലെ ക്രാഫ്റ്റ് യൂണിറ്റിൽ പഠിക്കുന്നവരാണിവർ. കാൻവാസിലും ഗ്ലാസിലും വരച്ച 80 ചിത്രങ്ങളാണ് ആർട്ട് ഗാലറിയിൽ അവസാനിച്ച പ്രദർശനത്തിലുണ്ടായിരുന്നത്. ഇവയുടെ വിൽപ്പനയും ഒപ്പമുണ്ടായിരുന്നു. കോഴിക്കോട് സൗത്ത് എംഎൽഎ അഹമ്മദ് ദേവർകോവിൽ കലാകാരുടെ 'റിഫ്ലക്‌ഷൻസ്' പ്രദർശനം ഉദ്ഘാടനം ചെയ്തു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ ചീഫ് പാട്രൺ ഷുക്കൂർ കിനാലൂർ അധ്യക്ഷനായി. കോഴിക്കോട് നോർത്ത് എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ മുഖ്യാതിഥിയായി. ആദ്യ മൂന്നുചിത്രങ്ങൾ ഡോ. മുഹമ്മദുണ്ണി ഓളകര, സന്നാഫ് പാലക്കണ്ടി, ഫൗസിയ ഷുക്കൂർ എന്നിവർ മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രനിൽ നിന്ന് ഏറ്റുവാങ്ങി കൊണ്ടു ഉൽഘാടനം നിർവഹിച്ചു.
advertisement
