മത്സ്യത്തൊഴിലാളികളെയും കുടുംബങ്ങളെയും യുവജനങ്ങളെയും കേന്ദ്രീകരിച്ചാണ് പ്രചാരണ പരിപാടികൾ ഒരുക്കിയത്. ജില്ലയിലെ 19 കോളേജുകളിൽ നിന്നുള്ള അഞ്ഞൂറോളം ഐ.എൽ.സി., എൻ.എസ്.എസ്. വോളണ്ടിയർമാർ പങ്കാളികളായ പരിപാടിയുടെ ഭാഗമായി ഫ്ലാഷ് മോബ്, റാലി തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് ബേപ്പൂർ പുലിമുട്ടിൽ ജലജാഥ ഉദ്ഘാടനം നിർവഹിച്ചു. സമ്മതിദാന അവകാശത്തെക്കുറിച്ച് വ്യക്തമായ ബോധമുള്ളവരായി യുവജനങ്ങൾ മാറിയെന്നും അതിൻ്റെ ഫലം വോട്ടിങ്ങിൽ കാണാൻ സാധിക്കുമെന്നും കലക്ടർ ഉൽഘാടന ചടങ്ങിൽ പറഞ്ഞു. അസി. കലക്ടർ ഡോ. മോഹനപ്രിയ, ഇ.സി.ഐ. അസി. കലക്ടർ ഗോപിക ഉദയൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൽ കരീം, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ് കോഓഡിനേറ്റർ ഡോ. നിജീഷ് ആനന്ദ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജില്ലാ എൻ.എസ്.എസ്. കോഓഡിനേറ്റർ ഫസീൽ അഹമ്മദ് തുടങ്ങിയവർ ലീപ് കേരളയുടെ ഭാഗമായുള്ള പ്രചാരണ പരിപാടികളിൽ പങ്കെടുത്തു.
advertisement
