TRENDING:

വയറും മനസ്സും നിറക്കാൻ സൗജന്യ യാത്ര! ഹിറ്റായി കൊയിലാണ്ടിയിൽ 'കലോത്സവ വണ്ടി'

Last Updated:

വേദികളിൽ നിന്നു ഭക്ഷണശാലയിലേക്കും തിരിച്ചു ഭക്ഷണശാലയിൽ നിന്ന് വേദിയിലേക്കും സർവീസ് ഉണ്ടാവും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
'വയറും മനസ്സും നിറക്കാൻ ഭക്ഷണശാലിയിലേക്ക്' എന്ന ബാനറുമായി സയൻസ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരസഭയിൽ ഓടുന്ന ഒരു വാൻ ഇപ്പോൾ എല്ലാർക്കും സുപരിചിതമാണ്. കൊയിലാണ്ടിയിൽ നടക്കുന്ന കോഴിക്കോട് ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്ന മത്സരാർത്ഥികളെ വേദികളിലും ഭക്ഷണശാലയിലും എത്തിക്കാൻ കലോത്സവ വണ്ടികൾ ഒരുക്കിയത് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും അനുഗ്രഹമായി മാറി എന്നു തന്നെ പറയണം. നാല് വാനുകളും കൊയിലാണ്ടി ഓട്ടോ കോഓർഡിനേഷൻ കമ്മിറ്റിയുടെ സഹകരണത്തോടെ പത്ത് ഓട്ടോറിക്ഷകളും ആണ് കോഴിക്കോട് ജില്ലാ സ്ക്കൂൾ കലോത്സവത്തിന് എത്തുന്ന കുട്ടികൾക്കും ഒപ്പം മുതിർന്നവർക്കുമായി സൗജന്യ യാത്ര നടത്തുന്നത്.
News18
News18
advertisement

ഇത്തരം വാഹനങ്ങളുടെയെല്ലാം മുമ്പിൽ 'കലോത്സവ വണ്ടി' എന്ന ബാനർ കെട്ടിയിട്ടുണ്ട്. പ്രധാന വേദിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ബിഇഎം സ്‌കൂളിലാണ് ഭക്ഷണമൊരുക്കിയിട്ടുള്ളത്. വേദികളിൽ നിന്നു ഭക്ഷണശാലയിലേക്കും തിരിച്ചു ഭക്ഷണശാലയിൽ നിന്ന് വേദിയിലേക്കും സർവീസ് ഉണ്ടാവും. കോഴിക്കോട് ജില്ലാ ട്രാൻസ്പോർട്ട് കമ്മിറ്റിയാണ് ഈ സംവിധാനം ഒരുക്കിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
വയറും മനസ്സും നിറക്കാൻ സൗജന്യ യാത്ര! ഹിറ്റായി കൊയിലാണ്ടിയിൽ 'കലോത്സവ വണ്ടി'
Open in App
Home
Video
Impact Shorts
Web Stories