ഭരണാധികാരികളുടെ മേൽനോട്ടത്തിൽ വോട്ടിങ് യന്ത്രത്തിൽ ബാലറ്റ് പേപ്പർ ക്രമീകരിക്കുന്ന പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ കളക്ടർ വിലയിരുത്തി കഴിഞ്ഞു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഗോപികാ ഉദയനും ക്രമീകരിക്കുന്ന പ്രവർത്തനങ്ങളിൽ കളക്ടറോട് ഒപ്പമുണ്ടായി. കോർപ്പറേഷനിലെ വോട്ടിങ് യന്ത്ര കമ്മിഷനിങ്, വിതരണ കേന്ദ്രമായ നടക്കാവ് സ്കൂളിൽ ശനിയാഴ്ച നടത്തി. തൂണേരി, കുന്നുമ്മൽ, ബാലുശ്ശേരി, പന്തലായനി, കുന്ദമംഗലം, തോടന്നൂർ ബ്ലോക്കുകളിലും വടകര, പയ്യോളി, കൊടുവള്ളി, ഫറോക്ക്, മുക്കം നഗരസഭകളിലും ശനിയാഴ്ചയാണ് കമ്മിഷനിങ് നടത്തിയത്. ഞായറാഴ്ചയോടെ ജില്ലയിലെ കമ്മിഷനിങ് പൂർത്തിയായെന്ന് ജില്ലാ തിരഞ്ഞെടുപ്പുവിഭാഗം ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. വോട്ടെടുപ്പിൻ്റെ തലേദിവസമായ പത്തിനാണ് വോട്ടിങ് യന്ത്രങ്ങൾ പോളിങ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യുക. അതുവരെ വിതരണകേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കും എന്ന് വിലയിരുത്തി.
advertisement
