'ഇലുമിനേറ്റിങ് ജോയ്, സ്പ്രെഡിങ് ഹാർമണി' എന്ന ആശയത്തിൽ സംഘടിപ്പിക്കുന്ന ലൈറ്റ് ഷോ ജനുവരി 2 വരെ കോഴിക്കോട് പ്രദർശിപ്പിക്കും. ഇതിൻ്റെ ഭാഗമായി നഗരത്തിലെ പ്രധാന ഭാഗങ്ങൾ ദീപാലംകൃതമാക്കും. ലൈറ്റ് ഷോയുടെ ഉദ്ഘാടനം വൈകിട്ട് 7ന് മാനാഞ്ചിറ മൈതാനത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.
നീല വെളിച്ചം കൊണ്ട് നടപ്പാത സൃഷ്ടിക്കുന്ന 'ടണൽ ഓഫ് ലൈറ്റ്സ്', ചുവപ്പ്-സ്വർണ നിറങ്ങളിലുള്ള 'ദ് ജയൻ്റ് ഡ്രാഗൺ' എന്നിവ ലൈറ്റ് ഷോയിലെ മുഖ്യാകർഷണങ്ങളാണ്. വെള്ളത്തിൽ പ്രതിഫലിക്കുന്ന തരത്തിലാണു ജയൻ്റ് ഡ്രാഗണിൻ്റെ രൂപകൽപന.
advertisement
വയലറ്റ്-വെള്ള നിറങ്ങളിലുള്ള പുഷ്പങ്ങളുടെയും ഇലകളുടെയും ഘടനകളാൽ തയാറാക്കിയ ഫ്ളോറൽ നടപ്പാതകൾ വേറിട്ട ദൃശ്യാനുഭവം സമ്മാനിക്കും. വലിയ നക്ഷത്രങ്ങളും വൃത്താകൃതിയിലുള്ള ലൈറ്റ് ടവറുകളും ഭീമാകാരമായ പെൻ്റഗ്രാമും ഉൾപ്പെടെയുള്ള പ്രകാശ ശിൽപങ്ങളുണ്ട്. ദ് ക്രിസ്‌റ്റൽ ഫോറസ്റ്റ‌്, വലിയ മരങ്ങളിലെ ദീപാലങ്കാരമായ ദി ഇല്യൂമിനേറ്റഡ് ട്രീ ഏരിയ എന്നിവയുമുണ്ട് ഇലുമിനേറ്റിങ് ജോയ്, സ്പ്രെഡിങ് ഹാർമണി' എന്ന ആശയത്തിൽ സംഘടിപ്പിക്കുന്ന ലൈറ്റ് ഷോയിൽ.
