കോഴിക്കോട് എം ഐ മദ്രസ ഹാളിൽ നടന്ന എലത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടന ചടങ്ങില്‍ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനായി. കോർപ്പറേഷൻ വികസന സ്ഥിരം സമിതി ചെയര്‍പേഴ്സൺ ഒ പി ഷിജിന അവതരണ ക്ലാസ് നൽകി. ജില്ലാ നിർമ്മിതി കേന്ദ്രം അസി. എഞ്ചിനീയർ ഇ സീന റിപ്പോർട്ട് അവതരിപ്പിച്ചു.
മേപ്പയ്യൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ടി രാജൻ അധ്യക്ഷനായി. ശിലാഫലകം അനാച്ഛാദനം മേലാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു. നിർമ്മിതി കേന്ദ്രം പ്രോജക്റ്റ് ഓഫീസർ ആർ എസ് അനുഗ്രഹ റിപ്പോർട്ട് അവതരിപ്പിച്ചു.
advertisement
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ നെല്ലിപ്പൊയിൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ലിൻ്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി, സബ് കളക്ടർ എസ് ഗൗതം രാജ്, മെമ്പർമാരായ റോസമ്മ തോമസ്, ചാൾസ് തയ്യിൽ, താമരശ്ശേരി തഹസിൽദാർ സി സുബൈർ, വില്ലേജ് ഓഫീസർ എം പി മിനി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. സിൽക്ക് മാനേജർ ജയന്തി റിപ്പോർട്ട് അവതരിപ്പികുക്കയും ചെയ്തു.
