'ഫ്രൈഡെ ഡ്രൈ ഡെ' ക്യാമ്പയിനിൻ്റെ ഭാഗമായുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ കെ രാജാറാം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ബി. രജനി അധ്യക്ഷയായി. ഡോ. വി പി രാജേഷ് ദിനാചരണ സന്ദേശം നൽകി. ജില്ലാ വെക്‌ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ കെ പി റിയാസ്, ടെക്നിക്കൽ അസി. എൻ പ്രഭാകരൻ, എൻഎസ്എസ് ജില്ലാ പ്രോഗ്രാം ഓഫീസർ ഫസീൽ അഹമ്മദ്, ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ ഡോ. എൽ ഭവില, പൊതു വിദ്യാഭ്യാസ സ്ഥാപനം മീഡിയ ഓഫീസർ ഡോ. കെ ടി മുഹസിൻ, ശുചിത്വ മിഷൻ ജില്ലാ അസി. കോഓഡിനേറ്റർ സി കെ സരിത്, ഗുരുവായൂരപ്പൻ കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ പി ഐ മീര, ജിബിൻ ബേബി തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യവകുപ്പും ശുചിത്വമിഷനും കോഴിക്കോട് സർവ്വകലാശാല എൻഎസ്എസ് യൂണിറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
advertisement
കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചികുൻ ഗുനിയ, സിക തുടങ്ങിയവ തടയുന്നതിനായി ആഴ്ചയിലൊരിക്കൽ വീടുകളിലും വിദ്യാലയങ്ങളിലും മറ്റു സ്ഥാപനങ്ങളിലും ഈഡിസ് കൊതുകിൻ്റെ പ്രജനന സ്ഥലങ്ങൾ കണ്ടെത്തി നശിപ്പിക്കുന്ന പ്രവർത്തനമാണ് 'ഫ്രൈഡേ ഡ്രൈ ഡേ'. വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്‌ച വീടുകളിലും ഇതിൻ്റെ ഭാഗമായ പ്രവർത്തനങ്ങൾ നടക്കും.