കൃഷി വകുപ്പിൻ്റെ എസ്.എച്ച്.എം. പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപ്രഭ ആരംഭിക്കുന്ന നാല് മൂല്യവർധിത യൂണിറ്റുകൾക്കുള്ള യന്ത്രങ്ങൾ ചടങ്ങിൽ കൈമാറി. മിനി ഫ്‌ളോർമിൽ യൂണിറ്റ്, തേൻ മൂല്യവർധിത യൂണിറ്റ്, പഴം പച്ചക്കറി ഡ്രൈയിംഗ് യൂണിറ്റ്, ചക്ക പൈനാപ്പിൾ മൂല്യവർധിത യൂണിറ്റ് എന്നിവയ്ക്കുള്ള യന്ത്രങ്ങളാണ് കൈമാറിയത്.
എഫ് പി ഒ വൈസ് പ്രസിഡൻ്റ് ജോസ് അറക്കൽ അധ്യക്ഷനായി. ബാലുശ്ശേരി കൃഷി അസി. കെ കെ മുഹമ്മദ് ഫൈസൽ പദ്ധതി വിശദീകരിച്ചു. ആത്മ പ്രോജക്ട് ഡയറക്‌ടർ രജനി മുരളീധരൻ, കോഴിക്കോട് കർഷക പരിശീലന കേന്ദ്രം കൃഷി കേന്ദ്ര ഡയറക്‌ടർ ബി ജെ സീമ, ഫെഡറൽ ബാങ്ക് ഏരിയ ഹെഡ് (അഗ്രി) ടി സംഗീത്, കൊയിലാണ്ടി കൃഷി അസി. ഡയറക്‌ടർ വി പി നന്ദിത, ഗ്രാമപ്രഭ എഫ് പി ഒ ജോയിൻ്റ് സെക്രട്ടറി സ്വാമിദാസൻ ഇലന്തിക്കര, സെക്രട്ടറി കെ എം സക്കീന തുടങ്ങിയവർ പങ്കെടുത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
October 09, 2025 5:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ഉള്ളിയേരിയിൽ ഗ്രാമപ്രഭ എഫ്.പി.ഒയുടെ നവീകരിച്ച റീട്ടെയിൽ യൂണിറ്റ് പ്രവർത്തനം തുടങ്ങി