തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇൻ്റേണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ ഹോൾസെയിൽ ഗോഡൗണുകളിൽ നടത്തിയ പരിശോധനയിലാണ് നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. പരിശോധനയിൽ ഇൻ്റേണൽ വിജിലൻസ് ഓഫീസർ എ എൻ അഭിലാഷ്, ശുചിത്വ മിഷൻ അസിസ്റ്റൻ്റ് കോഓഡിനേറ്റർ വി. ഡസി, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ സതീഷ് ബാബു, ഡി ആർ രജനി എന്നിവർ പങ്കെടുത്തു.
നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത സ്ഥാപന ഉടമക്ക് നോട്ടീസ് നൽകി. പിഴ ചുമത്തുന്നതിനായി പിടിച്ചെടുത്ത വസ്‌തുക്കൾ കോർപറേഷന് കൈമാറി. പരിശോധന വരുംദിവസങ്ങളിൽ തുടരും എന്നാണ് വിവരം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
December 10, 2025 2:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ഹരിതചട്ടം കർശനമാക്കി കോഴിക്കോട്: വോട്ടെടുപ്പുമായി ബന്ധപ്പെട്ട് 550 കിലോ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തു
